Latest NewsKeralaNewsGulf

‘പാസ്പോർട്ട് അവളുടെ കൈയ്യിൽ, പെരുവഴിയിലാക്കി പോയി’;ദുബായ് എയർപോർട്ടിൽ കുഞ്ഞിനെ അച്ഛനെ ഏൽപ്പിച്ച് കാമുകനൊപ്പം പോയി യുവതി

ദുബായ്: ദുബായില്‍ ഭർത്താവിനും കുഞ്ഞിനുമൊപ്പം എത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബായിലുള്ള കാമുകനൊപ്പം പോയത്. ഭർത്താവിനെയും കുഞ്ഞിനെയും ദുബായ് എയർപോർട്ടിൽ തനിച്ചാക്കിയ ശേഷമായിരുന്നു യുവതി കടന്നുകളഞ്ഞത്. കുഞ്ഞിന്റെ പാസ്പോർട്ട് ഭാര്യയുടെ കൈയ്യിലാണെന്നും കുഞ്ഞിനെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന് അറിയില്ലെന്നും യുവാവ് എഡിറ്റോറിയൽ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നാദാപുരം സ്വദേശി ഷെരീഫ് ആണ് ഭാര്യയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ദുബായില്‍ ജോലിയുള്ള ഫയാസ് എന്ന യുവാവുമായി ഷെരീഫിന്റെ ഭാര്യ പ്രണയത്തില്‍ ആകുകയായിരുന്നു. തുടർന്ന് ദുബായിലേക്ക് വരാൻ ഫയാസ് കാമുകിയോട് പറഞ്ഞു. ഭർത്താവ്‌ ഷെരീഫും ഇവിടെ തന്നെയാണ് ജോലി ചെയ്യുന്നത്. മകളെയും കൂടി ദുബായിയില്‍ എത്തിയ യുവതി കാമുകനായ ഫയാസിനെ കണ്ടതും അയാൾക്കൊപ്പം പോവുകയാണെന്ന് പറഞ്ഞു. ഷെരീഫ് തടഞ്ഞെങ്കിലും ഭാര്യ കേൾക്കാൻ തയ്യാറായില്ല. ചെറിയ കുഞ്ഞിനെ ഭർത്താവിനൊപ്പം പെരുവഴിയിലാക്കി കൂളായി കാമുകനൊപ്പം നടന്നു പോകുന്ന ഭാര്യയുടെ വീഡിയോ ഭര്‍ത്താവ് തന്നെ എടുത്ത് പങ്കുവെച്ചിരുന്നു.

Also Read:രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ യാഥാർത്ഥ്യമാകുന്നു, ഈ വർഷം അവസാനത്തോടെ യാത്രക്കാർക്ക് തുറന്നു നൽകും

ഇനി എങ്ങനെ നാട്ടിലേക്ക് തിരിച്ച് പോകുമെന്നോർത്ത് അവതാരകന് മുന്നിലിരുന്ന് വിതുമ്പുന്ന ഷെരീഫിന്റെ കഥ ആരെയും നൊമ്പരപ്പെടുത്തുന്നതാണ്. ഇനിയെന്ത് എന്നോർത്ത് യുവാവ് വിതുമ്പുമ്പോൾ ഇന്റർവ്യൂ ചെയുന്ന ആൾക്ക് പോലും നെഞ്ചുലയുന്നുണ്ട്. വെറും രണ്ടര വയസ് മാത്രമാണ് ഇവരുടെ കുഞ്ഞിനുള്ളത്. ബാച്‌ലർസ് റൂമിൽ ഷെയർ ഇട്ട് താമസിക്കുന്ന ഷെരീഫിന് കുഞ്ഞിനെ എവിടെ താമസിപ്പിക്കണം, എങ്ങനെ നാട്ടിൽ പോകും എന്നൊന്നും അറിയാത്ത അവസ്ഥയാണ്.

‘ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. നാട്ടിൽ അവളുടെ പോക്ക് അത്ര ശരിയായിരുന്നില്ല. വീട്ടുകാർ തന്നെ എന്നെ വിളിച്ച് പറഞ്ഞു. കാര്യമറിഞ്ഞ് ഞാൻ നാട്ടിലെത്തി. അവളോട് ചോദിച്ചപ്പോൾ അവൾക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കുമെന്ന് പറഞ്ഞു. അവളുടെ കാമുകനോട് വരെ ഞാൻ പറഞ്ഞതാ ‘ഞങ്ങൾക്ക് ഒരു കുഞ്ഞുള്ളതാണ്, ജീവിതം നശിപ്പിക്കരുത് എന്ന്’. എന്നിട്ടും കേട്ടില്ല. കുഞ്ഞിനെ നോക്കാൻ അവൾക്ക് സമയമില്ല. അവൾ ഇവിടേക്ക് വന്നത് തന്നെ പെട്ടന്നാണ്. ഇർഷാന വന്നതും അവനൊപ്പം പോയി. കുറെ ഞാൻ പറഞ്ഞുനോക്കി, അവൾ കേട്ടില്ല. കുഞ്ഞിനെ ഒന്ന് തിരിഞ്ഞ് നോക്കാതെ അവൾ പോയി.

shortlink

Related Articles

Post Your Comments


Back to top button