PalakkadLatest NewsKeralaNattuvarthaNews

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം : നാട്ടാനയ്ക്ക് ​പരിക്ക്

കരിമ്പ- ശിരുവാണി ദേശീയപാതയിൽ നിന്ന് കേവലം 100 മീറ്റർ മാത്രം അകലെയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം നടന്നത്

പാലക്കാട്: കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നാട്ടാനയ്ക്ക് ​പരിക്കേറ്റു. പാലക്കാട് കല്ലടിക്കോട് ശിരുവാണിയിലാണ് സംഭവം.

ഇന്നലെ രാത്രി 11.30-നാണ് കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണമുണ്ടായത്. കരിമ്പ- ശിരുവാണി ദേശീയപാതയിൽ നിന്ന് കേവലം 100 മീറ്റർ മാത്രം അകലെയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം നടന്നത്. കാടിറങ്ങിവന്ന കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിക്കുകയായിരുന്നു. നാട്ടാനയുടെ പരിക്ക് ഗുരുതരമല്ല. അരീക്കോട് മഹാദേവൻ എന്ന ആനയ്ക്കാണ് പരിക്കേറ്റത്.

Read Also : അരിക്കൊമ്പന്റെ പേരിൽ ട്രസ്റ്റ് രൂപീകരണവും പണപ്പിരിവും: സോഷ്യൽ മീഡിയ വഴി ഇതുവരെ പിരിച്ചത് എട്ടുലക്ഷം രൂപ, അന്വേഷണം

തുടർന്ന്, മണ്ണാർക്കാട് നിന്ന് ആര്‍ആര്‍ടി സംഘമെത്തിയാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയത്. തടി പിടിക്കാൻ കൊണ്ടു വന്ന നാട്ടാനയ്ക്കാണ് പരിക്കേറ്റത്.

മണ്ണാർക്കാട് നിന്ന് എത്തിയ ആര്‍ആര്‍ടി സംഘം പടക്കം പൊട്ടിച്ച ശേഷമാണ് കാട്ടനക്കൂട്ടം പിരിഞ്ഞ് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button