സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇ-പോസ് മെഷീനുകൾ വീണ്ടും പണിമുടക്കി. രാവിലെ കടകൾ തുറന്ന് അരമണിക്കൂറിനകമാണ് മിക്ക സ്ഥലങ്ങളിലും മെഷീനുകൾ പ്രവർത്തനരഹിതമായത്. ഇതോടെ, വ്യാപകമായി റേഷൻ വിതരണം തടസ്സപ്പെട്ടു. സംസ്ഥാനത്തെ 14,161 റേഷൻ കടകളിൽ 2 ലക്ഷത്തിൽപരം ഇടപാടുകൾ മാത്രമാണ് ഇന്നലെ നടന്നത്. ഭൂരിഭാഗം ഗുണഭോക്താക്കളും റേഷൻ കടയിൽ എത്തിയശേഷം മടങ്ങേണ്ട സാഹചര്യമാണ് ഉണ്ടായത്.
ഉച്ചയ്ക്കുശേഷം ഒരു മണിക്കൂറോളം ഇ-പോസ് മെഷീനുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ, വീണ്ടും പണിമുടക്കിയതോടെ റേഷൻ വാങ്ങാൻ എത്തിയവർ പ്രകോപിതരാവുകയായിരുന്നു. ഇതോടെ, പലയിടത്തും കടകൾ അടച്ചിട്ടു. മാർച്ച് മുതലാണ് വലിയ തോതിൽ ഇ-പോസ് മെഷീനുകൾ തകരാറിലാകുന്നത്. ഏപ്രിലിൽ ഇ-പോസ് മെഷീൻ തകരാറായതിനാൽ, പ്രശ്നപരിഹാരത്തിനായി ഏതാനും ദിവസങ്ങൾ റേഷൻ കട അടച്ചിട്ടിരുന്നു. ഇതിനെ തുടർന്ന് ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ ദീർഘിപ്പിക്കുകയായിരുന്നു. 78 ശതമാനം റേഷൻ കാർഡ് ഉടമകളാണ് ഏപ്രിലിലെ റേഷൻ വിഹിതം കൈപ്പറ്റിയത്. അതേസമയം, തകരാറുകൾ ഉടൻ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Also Read: മയക്കുമരുന്നുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ
Post Your Comments