തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ആൾ അറസ്റ്റിൽ. തിരുവനന്തപുരം പട്ടം എൽഐസിക്കു സമീപത്തെ വെജിറ്റേറിയൻ ഹോട്ടലിലെ ജീവനക്കാരനായ തമിഴ്നാട് മധുര സ്വദേശി സെൽവ(25) ആണ് അറസ്റ്റിലായത്. തമ്പാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ബഹറിനിലേക്ക് കൊണ്ടു പോകാൻ ഭര്‍ത്താവ് ടിക്കറ്റ് അയച്ചു കൊടുത്തതിന് പിന്നാലെ ദുരൂഹമായ അപ്രത്യക്ഷമാകല്‍
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വർക്കല സ്വദേശിനിയായ 26 കാരിയായ ഡോക്ടർക്കു നേരേയായിരുന്നു നഗ്നതാ പ്രദർശനം നടത്തിയത്. വീട്ടിലേക്ക് ട്രെയിൻ കയറാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനായാണ് യുവതി ബസിൽ കയറിയത്.
Read Also : ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതിയിൽ ഹാജരാക്കും.
Post Your Comments