KottayamLatest NewsKeralaNattuvarthaNews

യു​വാ​വി​നെ ആ​ക്ര​മി​ച്ച ശേ​ഷം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്റ്റിൽ

തൃ​ക്കൊ​ടി​ത്താ​നം കോ​ട്ട​മു​റി പ്ലാം​ചു​വ​ട് എ.​വി സ​ദ​നം വീ​ട്ടി​ൽ (തൃ​ക്കൊ​ടി​ത്താ​നം അ​മ​ര മാ​റാ​ട്ടു​കു​ളം ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സം) തി​രു​മേ​നി വി. (36), ​ആ​ര​മ​ല ഭാ​ഗ​ത്ത് മ​റ്റ​ക്കാ​ട്ട് പ​റ​മ്പി​ൽ വീ​ട്ടി​ൽ (പാ​യി​പ്പാ​ട് നാ​ലു​കോ​ടി കി​ളി​മ​ല ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സം) പ്ര​തീ​ഷ് (27), നാ​ലു​കോ​ടി മാ​ന്താ​നം കോ​ള​നി ഭാ​ഗ​ത്ത് ചെ​ല്ലു​വേ​ലി​ൽ വീ​ട്ടി​ൽ ആ​രോ​മ​ൽ വി​ജ​യ​ൻ (27) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

തൃ​ക്കൊ​ടി​ത്താ​നം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്റ്റിൽ. തൃ​ക്കൊ​ടി​ത്താ​നം കോ​ട്ട​മു​റി പ്ലാം​ചു​വ​ട് എ.​വി സ​ദ​നം വീ​ട്ടി​ൽ (തൃ​ക്കൊ​ടി​ത്താ​നം അ​മ​ര മാ​റാ​ട്ടു​കു​ളം ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സം) തി​രു​മേ​നി വി. (36), ​ആ​ര​മ​ല ഭാ​ഗ​ത്ത് മ​റ്റ​ക്കാ​ട്ട് പ​റ​മ്പി​ൽ വീ​ട്ടി​ൽ (പാ​യി​പ്പാ​ട് നാ​ലു​കോ​ടി കി​ളി​മ​ല ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സം) പ്ര​തീ​ഷ് (27), നാ​ലു​കോ​ടി മാ​ന്താ​നം കോ​ള​നി ഭാ​ഗ​ത്ത് ചെ​ല്ലു​വേ​ലി​ൽ വീ​ട്ടി​ൽ ആ​രോ​മ​ൽ വി​ജ​യ​ൻ (27) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വഴിയാത്രക്കാരിയായ നേഴ്‌സിന് നേരെ പെട്ടിഓട്ടോയിലിരുന്ന് നഗ്നതാ പ്രദർശനം: പഴക്കച്ചവടക്കാരൻ അറസ്റ്റിൽ

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെയാണ് കേസിനാസ്പദമായ സംഭവം. ഇ​വ​ര്‍ സം​ഘം ചേ​ർ​ന്ന് കി​ളി​മ​ല എ​സ്.​എ​ച്ച് സ്കൂ​ളി​ന് സ​മീ​പം പാ​യി​പ്പാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച ശേ​ഷം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​ഡ്സ് ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വും ഇ​വ​രും ത​മ്മി​ൽ സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സം രാ​ത്രി വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് അ​ടു​ത്ത​ദി​വ​സം കാ​റി​ലെ​ത്തി​യ ഇ​വ​ർ യു​വാ​വി​നെ സ്കൂ​ളി​ന് സ​മീ​പം വെ​ച്ച് ആ​ക്ര​മി​ച്ച​ത്.

കേസിലെ മ​റ്റ്​ പ്ര​തി​ക​ളാ​യ മു​ക്കാ​ട​ൻ വീ​ട്ടി​ൽ ശ്രീ​ലാ​ൽ, കാ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ അ​നീ​ഷ് ആ​ന്‍റ​ണി, തോ​ട്ട​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ നി​ജാ​സ്, മു​ണ്ട​ക്ക​ൽ വീ​ട്ടി​ൽ സാം ​സ​ന്തോ​ഷ്, പാ​ല​ത്തു​ങ്ക​ൽ വീ​ട്ടി​ൽ സാ​വി​യോ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് എ​ന്നി​വ​രെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button