തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി നടത്തിയ സർക്കാർ മുഹമ്മദ് ഹനീഷിനെ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാനത്ത് വീണ്ടും നിയമിച്ചു.
ആരോഗ്യവകുപ്പ് സെക്രട്ടറി പദവിക്കൊപ്പം വ്യവസായ വകുപ്പിന് കീഴിൽ മൈനിംഗ് ആന്റ് ജിയോളജി പ്ലാന്റേഷൻ ചുമതല കൂടി ഹനീഷിനായിരിക്കും. ദിവസങ്ങൾക്ക് മുമ്പാണ് ഹനീഷിനെ വ്യവസായ വകുപ്പിൽ നിന്ന് റവന്യൂ വകുപ്പിലേക്ക് മാറ്റിയത്.
എംജി രാജമാണിക്യത്തിന് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൾ ഡയറക്ടർ സ്ഥാനത്തിനൊപ്പം നഗരവികസന വകുപ്പിന്റെ ചുമതലയും നൽകി. വി വിഗ്നേശ്വരി കോട്ടയം കളക്ടർ ആയി ചുമതയേൽക്കും. സ്നേഹിൽ കുമാറിന് കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ചുമതലയും നല്കി. ശിഖ സുരേന്ദ്രനെ കെടിഡിസി എംഡിയായും നിയമിച്ചു.
Post Your Comments