കുമളി: ഒരുലിറ്റർ വാറ്റ് ചാരായവും ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 50 ലിറ്റർ കോടയുമായി മധ്യവയസ്കൻ അറസ്റ്റിൽ. വെള്ളാരംകുന്ന് ബാബുജി കോളനി സ്വദേശി നാഗരാജ് (49) ആണ് എക്സൈസ് പിടിയിലായത്.
വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ കെ.എ. അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാൾ താമസിക്കുന്ന വീട്ടിൽ സ്ഥിരമായി ചാരായം വാറ്റി വിൽപന നടത്തുന്നതായി ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വീടിന്റെ അടുക്കളയിൽ രണ്ട് പ്ലാസ്റ്റിക് കുടങ്ങളിലായി സൂക്ഷിച്ച 50 ലിറ്റർ കോടയും ഒരുലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി.
Read Also : മലയാളികൾക്ക് മേൽ ഇടിത്തീ വീണിട്ട് ഇന്ന് 7 വർഷം തികയുന്നു! – കുറിപ്പുമായി സന്ദീപ് വാചസ്പതി
പ്രിവന്റിവ് ഓഫീസർമാരായ ബെന്നി ജോസഫ്, ബി. രാജ്കുമാര്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.എ. അനീഷ്, പി.എൻ. ശശികല, എസ്. ഷിബിൻ, ഡ്രൈവർ ജയിംസ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Post Your Comments