കൊല്ലം: അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേയ്ക്ക് എത്തിക്കാന്‍ കെ.സി വേണുഗോപാലിന്റെ സഹായം ആവശ്യപ്പെട്ട് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. മദനിയെ കേരളത്തിലേക്ക് കൊണ്ടു വരാന്‍ കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നാണ് പ്രധാന ആവശ്യം. ഇത് ചൂണ്ടിക്കാട്ടി കെ.സി വേണുഗോപാലിന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ കത്തയച്ചു.
മദനിയെ കേരളത്തില്‍ എത്തിക്കാന്‍ സുരക്ഷയക്ക് ആവശ്യമായ തുക കെട്ടിവയ്ക്കുന്നതിനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കേരളത്തില്‍ എത്തിക്കണമെന്നും സുരക്ഷയ്ക്കായി കേരള പോലീസിന്റെ സഹായം തേടാമെന്നും കത്തില്‍ ഗണേഷ് കുമാര്‍ പറയുന്നുണ്ട്.
കത്തിന്റെ പൂര്‍ണ്ണരൂപം..
ഇസ്ലാമിക പണ്ഡിതനായ അബ്ദുള്‍ നാസര്‍ മദനി വളരെ വര്‍ഷങ്ങളായി കര്‍ണാടക സംസ്ഥാനത്ത് ജയിലില്‍ കഴിയുകയാണല്ലോ. വൃദ്ധയായ മാതാവിനെ കാണുന്നതിനും ചികിത്സയ്ക്കുമായി കേരളത്തിലേക്ക് വരുന്നതിന് ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്നും അദ്ദേഹത്തിന് അനുകൂലമായ വിധി ഉണ്ടായിട്ടും, മുന്‍ ബിജെപി സര്‍ക്കാരിന്റെ നിലപാട് കാരണം അദ്ദേഹം ബാംഗ്ലൂരിലെ ജയിലില്‍ത്തന്നെ കഴിയുകയാണ്.
കര്‍ണാടകത്തിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും ഇക്കാര്യത്തില്‍ മാനുഷിക പരിഗണനയോടെയുള്ള അനുകൂല നടപടി ഉണ്ടാകുമെന്നു പ്രത്യാശിക്കുകയാണ്. കര്‍ണാടക പോലീസില്‍ നിന്നും അത്യാവശ്യത്തിനുള്ള സുരക്ഷാ സംവിധാനം ഒരുക്കിക്കൊണ്ടും, കേരളാ പോലീസിന്റെ സഹായം തേടിക്കൊണ്ടും ശ്രീ മഅദനിക്ക് കേരളത്തില്‍ വന്നു ബന്ധുമിത്രാദികളെ കണ്ടു മടങ്ങുന്നതിന് അനുമതി ലഭ്യമാക്കുവാനുള്ള സഹായം താങ്കളില്‍ നിന്നും ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.
പുതിയ സര്‍ക്കാര്‍ നിലവില്‍ വരുമ്പോള്‍ ഏറ്റവും അടിയന്തിര പരിഗണനയോടെ ഇക്കാര്യത്തില്‍ അനുകൂല നടപടിയുണ്ടാകുന്നതിന് താങ്കളുടെ ആത്മാര്‍ഥമായ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്ന്, ഗണേഷ് കുമാര്‍ പറയുന്നു.
Post Your Comments