തിരുവനന്തപുരം : സ്‌കൂളുകളുടെ കത്തിടപാടുകള്‍ സുഗമമാക്കാനുളള ഇ- തപാല്‍ പദ്ധതി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ഇ-തപാല്‍ ഫോര്‍ സ്‌കൂള്‍സ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെട്ടതാണ്.പൊതു വിദ്യാഭ്യാസ വകുപ്പില്‍ 2018 ഏപ്രില്‍ മാസത്തില്‍ ആണ് ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി ആദ്യമായി ഇ- ഓഫീസ് ഫയല്‍ സംവിധാനം ആരംഭിച്ചത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ആരംഭിച്ച പദ്ധതി തുടര്‍ന്നുളള 3 വര്‍ഷങ്ങളിലായി ഡിഡിഇ , ആര്‍ഡിഡി , എ.ഡി , ഡിഇഒ ,എഇഒ ,ടെക്സ്റ്റ ബുക്ക് , പരീക്ഷ ഭവന്‍ , എന്നീ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനുളളിലെ ഓഫീസുകള്‍ പൂര്‍ണ്ണമായും ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറ്റുന്നതിനും സാധിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്‌കൂളുകളില്‍ ഇ- തപാല്‍ ഫോര്‍ സ്‌കൂള്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് . കേരള ഐ.റ്റി. മിഷന്റെ സാങ്കേതിക സഹായത്തോടുകൂടിയാണ് ഈ പദ്ധതി പ്രവര്‍ത്തിച്ചു വരുന്നത്.
Post Your Comments