കൊച്ചി: ബ്രഹ്മപുരം ബയോ മൈനിങ് പദ്ധതിയിൽ സോൺട കമ്പനിയുമായുള്ള കരാർ റദ്ദാക്കാൻ കൊച്ചി കോർപ്പറേഷൻ നടപടി ആരംഭിച്ചു.
കരാർ റദ്ദാക്കാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്ന് കാണിച്ച് സോൺട കമ്പനിക്ക് കോർപ്പറേഷൻ കത്തു നല്കിയിട്ടുണ്ട്. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ സോൺടയ്ക്ക് പത്തു ദിവസം സമയപരിധി നല്കുകയും ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതിയോടെയാണ് കരാർ റദ്ദാക്കുന്നത്.
ബ്രഹ്മപുരത്തെ ബയോ മൈനിങ്ങിലുണ്ടായ വീഴ്ച, തീപിടിത്തം എന്നീ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് സോൺടയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മറുപടി ലഭിച്ച ശേഷം കോർപ്പറേഷൻ കൗൺസിൽ യോഗം ചേരും. ഈ യോഗത്തിൽ വച്ചായിരിക്കും കരാർ റദ്ദാക്കാനുള്ള തീരുമാനം എടുക്കുക.
Post Your Comments