കണ്ണൂർ: ഓൺലൈനായി നെതർലൻഡിൽ നിന്ന് ലഹരിമരുന്ന് വരുത്തിച്ച യുവാവ് അറസ്റ്റിൽ. നെതർലൻഡിലെ റോട്ടർഡാമിൽ നിന്നും ലഹരിമരുന്നായ 70 എൽഎസ്ഡി സ്റ്റാംപുകൾ വരുത്തിച്ച കൂത്തുപറമ്പ് പാറാൽ സ്വദേശി കെപി ശ്രീരാഗ് ആണ് പിടിയിലായത്. യുവാവിന്റെ പേരിൽ കൂത്തുപറമ്പ് പോസ്റ്റ് ഓഫിസിൽ എത്തിചേർന്ന പാഴ്സൽ, രഹസ്യവിവരത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ഡാർക്ക് വെബ് വഴിയാണ് ലഹരിമരുന്ന് ഓർഡർ ചെയ്തത്. ഡാർക് വെബ്സൈറ്റിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാക്കി ബിറ്റ്കോയിൻ കൈമാറ്റം വഴി എൽഎസ്ഡി വാങ്ങുകയായിരുന്നു എന്ന് പ്രതി വ്യക്തമാക്കി. പിടിച്ചെടുത്ത 1,607 മില്ലിഗ്രാം തൂക്കം വരുന്ന എൽഎസ്ഡി സ്റ്റാംപുകൾക്ക് മൂന്ന് ലക്ഷത്തോളം രൂപ വിലവരും. 100 മില്ലിഗ്രാം കൈവശം വെച്ചാൽ 10 വർഷം മുതൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. നേരത്തെ, കഞ്ചാവ് കൈവശം വച്ചതിനെത്തുടർന്ന് ശ്രീരാഗിനെതിരെ കൂത്തുപറമ്പ് എക്സൈസ് കേസെടുത്തിട്ടുണ്ട്.
Post Your Comments