Latest NewsKeralaNews

ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്: ആക്രമണം മദ്യലഹരിയിൽ

പാലക്കാട്: ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. മദ്യലഹരിയിലാണ് ഭർത്താവ് ഭാര്യയ്ക്ക് നേരെ ആക്രമണം നടത്തിയത്. ഷോളയൂരിലെ തെക്കെ കടമ്പാറ ഊരിലെ വീരമ്മയ്ക്കാണ് കാലിൽ വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയ്ക്കാണ് ആക്രമണം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ഭർത്താവ് ശെൽവൻ ആയുധം ഉപയോഗിച്ച് വീരമ്മയുടെ കാലിന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

Read Also: ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകാൻ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല: മന്ത്രി എംബി രാജേഷ്

ആക്രമണത്തിൽ വീരമ്മയുടെ കാൽ അറ്റ് തൂങ്ങിയ നിലയിലാണ്. ഇരുവരും തമ്മിൽ നിരന്തരം പ്രശ്‌നമുണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികൾ പോലീസിനെ അറിയിച്ചത്. സംഭവത്തിൽ കേസ് രിജസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഷോളയൂർ പോലീസ് വ്യക്തമാക്കി.

കുടുംബ പ്രശ്‌നം തന്നെയാണ് അക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. വീരമ്മയെ ആദ്യം കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Read Also: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: 99.7% വിജയവുമായി വിദ്യാര്‍ഥികള്‍, 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് 

shortlink

Related Articles

Post Your Comments

Related Articles


Back to top button