KottayamNattuvarthaLatest NewsKeralaNews

ല​ഹ​രി​വ​സ്തു ഉ​പ​യോ​ഗി​ച്ച​ത് ചോ​ദ്യം ചെ​യ്തു, മ​ധ്യ​വ​യ​സ്‌​ക​നെ വധിക്കാ​ന്‍ ശ്ര​മം: ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

ഏ​റ്റു​മാ​നൂ​ര്‍ ജ​വ​ഹ​ര്‍ കോ​ള​നി​യി​ല്‍ അ​ന​ന്തു രാ​ജ​ന്‍(21), ര​ഞ്ജി​ത്ത് സു​നി​ല്‍ (19)എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഏ​റ്റു​മാ​നൂ​ര്‍: മ​ധ്യ​വ​യ​സ്‌​ക​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു യു​വാ​ക്കൾ അ​റ​സ്റ്റിൽ. ഏ​റ്റു​മാ​നൂ​ര്‍ ജ​വ​ഹ​ര്‍ കോ​ള​നി​യി​ല്‍ അ​ന​ന്തു രാ​ജ​ന്‍(21), ര​ഞ്ജി​ത്ത് സു​നി​ല്‍ (19)എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ ജ​വ​ഹ​ര്‍ കോ​ള​നി ഭാ​ഗ​ത്തു​ള്ള മ​ധ്യ​വ​യ​സ്‌​ക​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

Read Also : ഇങ്ങനെയാണോ പുതുതലമുറയെ ജനാധിപത്യം പഠിപ്പിക്കേണ്ടത്, എസ്എഫ്‌ഐയോട് ചോദ്യം ഉന്നയിച്ച് ഗവര്‍ണര്‍

യു​വാ​ക്ക​ള്‍ ല​ഹ​രി​വ​സ്തു ഉ​പ​യോ​ഗി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ഇ​വ​ര്‍ സം​ഘം ചേ​ര്‍ന്ന് മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച​ത്. ഇ​തു ത​ട​യാ​നെ​ത്തി​യ മ​ധ്യ​വ​യ​സ്ക​ന്‍റെ ബ​ന്ധു​വാ​യ സ്ത്രീ​യെ​യും യു​വാ​ക്ക​ൾ ആ​ക്ര​മി​ച്ചു. തു​ട​ര്‍ന്ന്, ഇ​വ​ര്‍ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് കേ​സെ​ടു​ത്ത ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് ഇ​രു​വ​രെ​യും മം​ഗ​ളം ക​ലു​ങ്ക് ഭാ​ഗ​ത്തു വ​ച്ച് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​റ്റു പ്ര​തി​ക​ള്‍ക്കു​വേ​ണ്ടി തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button