ഏറ്റുമാനൂര്‍: മധ്യവയസ്കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു യുവാക്കൾ അറസ്റ്റിൽ. ഏറ്റുമാനൂര്‍ ജവഹര്‍ കോളനിയില്‍ അനന്തു രാജന്(21), രഞ്ജിത്ത് സുനില്‍ (19)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ജവഹര്‍ കോളനി ഭാഗത്തുള്ള മധ്യവയസ്കനെയാണ് ആക്രമിച്ചത്.
Read Also : ഇങ്ങനെയാണോ പുതുതലമുറയെ ജനാധിപത്യം പഠിപ്പിക്കേണ്ടത്, എസ്എഫ്ഐയോട് ചോദ്യം ഉന്നയിച്ച് ഗവര്‍ണര്‍
യുവാക്കള്‍ ലഹരിവസ്തു ഉപയോഗിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് ഇവര്‍ സംഘം ചേര്‍ന്ന് മധ്യവയസ്കനെ ആക്രമിച്ചത്. ഇതു തടയാനെത്തിയ മധ്യവയസ്കന്റെ ബന്ധുവായ സ്ത്രീയെയും യുവാക്കൾ ആക്രമിച്ചു. തുടര്‍ന്ന്, ഇവര്‍ ഒളിവിൽ പോകുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് കേസെടുത്ത ഏറ്റുമാനൂര്‍ പൊലീസ് ഇരുവരെയും മംഗളം കലുങ്ക് ഭാഗത്തു വച്ച് സാഹസികമായി പിടികൂടുകയായിരുന്നു. മറ്റു പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments