മുംബൈ: മുംബൈ എന്‍സിബി മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ നടപടിക്കെതിരെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ആര്യന്‍ ഖാന്‍ കേസിലെ പ്രതികാര നടപടിയെന്ന് ഹര്‍ജിയില്‍ ആരോപണം.
Read Also: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്, മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവ് കൊച്ചിയില്‍ മരിച്ച നിലയില്‍
അതിനിടെ സമീര്‍ വാങ്കഡെയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. റിയ ചക്രവര്‍ത്തി, ആര്യന്‍ ഖാന്‍ എന്നിവരുള്‍പ്പെടെ നിരവധി ഉന്നതരുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് മേല്‍നോട്ടം വഹിച്ച വാങ്കഡെ കണക്കില്‍പെടാത്ത സ്വത്ത് സമ്പാദിച്ചതായും കുടുംബവുമായി നിരവധി തവണ വിദേശ യാത്രകള്‍ നടത്തിയതായും എന്‍.സി.ബിയുടെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave a Comment