KeralaLatest NewsNews

നിലമ്പൂർ- നഞ്ചൻകോട് റെയിൽവേ പാതയ്ക്ക് പുതുജീവൻ, സർവ്വേ നടപടികൾ ഉടൻ പുനരാരംഭിക്കാൻ സാധ്യത

2017- ൽ നിലമ്പൂർ- നഞ്ചൻകോട് റെയിൽവേ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ നിർദ്ദേശിച്ചിരുന്നു

കേന്ദ്രസർക്കാറിന്റെ സ്വപ്ന പദ്ധതിയായ നിലമ്പൂർ- നഞ്ചൻകോട് റെയിൽവേ ഉടൻ യാഥാർത്ഥ്യമായേക്കും. റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നീക്കത്തെ കർമ്മസമിതി സ്വാഗതം ചെയ്തു. ആറ് വർഷത്തോളമായി മുടങ്ങിക്കിടക്കുന്ന കേന്ദ്ര-സംസ്ഥാന പദ്ധതിക്കാണ് ഇത്തവണ പുതുജീവൻ നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, റെയിൽ പാത നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള സർവ്വേ നടപടികൾ ഉടൻ തന്നെ ആരംഭിക്കുന്നതാണ്.

2017- ൽ നിലമ്പൂർ- നഞ്ചൻകോട് റെയിൽവേ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചുമതല ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെയാണ് ഏൽപ്പിച്ചിരുന്നത്. അക്കാലയളവിൽ പ്രാഥമിക സർവ്വേ ആരംഭിച്ചിരുന്നെങ്കിലും, ഡിഎംആർസി ആവശ്യപ്പെട്ട തുക സംസ്ഥാന സർക്കാർ നൽകിയിരുന്നില്ല. ഇതിനെ തുടർന്നാണ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചത്. ആറ് വർഷങ്ങൾക്ക് ശേഷം നിശ്ചലമായ സർവ്വേ പുനരാരംഭിക്കാനാണ് റെയിൽവേ ബോർഡിന്റെ നീക്കം. നിലമ്പൂർ സുൽത്താൻബത്തേരി വഴി മൈസൂരിനടുത്ത് നഞ്ചൻകോട് വരെയാണ് നിർദിഷ്ട റെയിൽ പാത.

Also Read: യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം: പ്രതി അറസ്റ്റില്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button