കോട്ടയം: എരുമേലിയിൽ രണ്ടു പേരുടെ മരണത്തിന് വഴിവെച്ച അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ്. എ.ഡി.എം, സിഎഫ്ഒ, എംപി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കാട്ടുപോത്തിനെ കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും വെടിവെക്കാനുമാണ് ജില്ലാ കളക്ടർ ഉത്തരവിട്ടത്.
ജനവാസമേഖലയിൽ കാട്ടുപോത്ത് ആക്രമണം നടത്തിയതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രതിഷേധത്തിന്‍റെ ഭാഗമായി എരുമേലി-പമ്പ റോഡ് പ്രദേശവാസികൾ ഉപരോധിച്ചു. താൽകാലിക പരിഹാരമല്ലാതെ ശാശ്വത പരിഹാരമാണ് കാണേണ്ടതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Post Your Comments