തിരുവനന്തപുരം: ബസില്‍ മോശമായി പെരുമാറുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത സവാദിന് ഇത് സ്ഥിരം കലാപരിപാടിയാണെന്ന് ദുരനുഭവം നേരിട്ട നന്ദിത. തനിക്ക് നേരിട്ട ദുരനുഭവം മറ്റ് പലര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും യുവതി പറയുന്നു. മുമ്പ് അനുഭവം ഉണ്ടായവര്‍ പ്രതികരിക്കാതിരുന്നതാണ് സവാദിനെ തുണച്ചതെന്നും യുവതി ചൂണ്ടിക്കാട്ടി. സവാദില്‍ നിന്ന് തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ് യുവതി സമൂഹമാധ്യമത്തില്‍ വീഡിയോയും പങ്കുവെച്ചിരുന്നു. തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന നന്ദിതയ്ക്കാണ് സവാദില്‍ നിന്ന് ഇത്തരം അനുഭവം നേരിടേണ്ടി വന്നത്.
Read Also: യുവതി ഫ്ളാറ്റില്‍ മരിച്ച നിലയില്‍: സൃഹൃത്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
ചൊവ്വാഴ്ചയാണ് സംഭവം. യുവതിയുടെ പരാതിയില്‍ കോഴിക്കോട് സ്വദേശി സവാദ് റിമാന്‍ഡിലാണ്. ബസ് ജീവനക്കാരാണ് സവാദിനെ പിടികൂടി നെടുമ്പാശ്ശേരി പൊലീസിന് കൈ മാറിയത്. സംഭവത്തില്‍ പ്രതികരിച്ച യുവതിക്ക് അഭിനന്ദന പ്രവാഹമാണ്.
വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം, ഇയാള്‍ സ്ഥിരം ശല്യക്കാരനെന്ന് പലരും പറഞ്ഞതായി നന്ദിത വെളിപ്പെടുത്തുന്നു. ഇയാളില്‍ നിന്നും ഇത്തരം ദുരനുഭവം നേരിട്ട നിരവധി സ്ത്രീകള്‍ തനിക്ക് മെസേജ് അയച്ചതായും നന്ദിത പറഞ്ഞു. ധൈര്യപൂര്‍വ്വം പ്രതികരിച്ചതിന് നിരവധി പേര്‍ പിന്തുണ അറിയിച്ചു. സവാദ് മുമ്പും ഇങ്ങനെ പെരുമാറിയതായും ചിലര്‍ അറിയിച്ചു. അതുപോലെ തന്നെ ബസ് കണ്ടക്ടര്‍ പ്രദീപ് സമയോചിതമായി ഇടപെട്ടു. തൃശൂര്‍-എറണാകുളം റൂട്ടാണ് ഇയാള്‍ ഇതിനായി തിരഞ്ഞെടുക്കുന്നതെന്നും നന്ദിത പറഞ്ഞു.
ചൊവ്വാഴ്ചയാണ് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ കോഴിക്കോട് കായക്കൊടി കാവില്‍ സവാദില്‍ (27)നിന്നു നന്ദിതയ്ക്ക് മോശം അനുഭവം ഉണ്ടായത്. അറസ്റ്റിലായ സവാദിനെ കോടതി 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
‘ഞാന്‍ തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു. അങ്കമാലി എത്തുന്നത് മുന്‍പ് തന്നെ ഞാന്‍ ഉറങ്ങിയിരുന്നു. ഇതിനിടയ്ക്ക് എന്റെയും മറ്റൊരു പെണ്‍കുട്ടിയുടെയും നടുവിലായി അയാള്‍ വന്നിരുന്നു. എവിടേക്കാണ് പോകുന്നത് ? ബ്ലോക്ക് ഉണ്ടാകുമോ? തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ച് അയാള്‍ ചെറിയ സംഭാഷണം നടത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ എന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതായി തോന്നി. ഞാന്‍ നോക്കിയപ്പോള്‍ മറ്റൊരു കൈ അയാളുടെ പാന്റിനകത്തായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ഇയാള്‍ ലൈംഗികചേഷ്ടകള്‍ തുടങ്ങി. ആദ്യം ഒന്നും കാണാത്തതുപോലെ ജനലിന് പുറത്തേക്ക് നോക്കിയിരുന്നു. എന്നാല്‍ ഇയാള്‍ ഇത് തുടര്‍ന്നതോടെ ഞാന്‍ എന്റെ സുഹൃത്തിനെ ഫോണില്‍ ചാറ്റിലൂടെ കാര്യങ്ങള്‍ പറഞ്ഞു. സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് ഞാന്‍ വിഡിയോ എടുത്തതും പ്രതികരിച്ചതെന്നും നന്ദിത പറഞ്ഞു. ബസ് നിര്‍ത്തിയ സ്ഥലത്ത് രണ്ട് പൊലീസുകാര്‍ ഉണ്ടായിരുന്നു. അവരെ അറിയിക്കാനായി കണ്ടക്ടര്‍ പ്രദീപ് ചേട്ടന്‍ പോകാനൊരുങ്ങി. തെറ്റ് ചെയ്തിട്ടില്ലെന്നും താനെന്തിന് ഓടണം എന്നായിരുന്നു ആദ്യം പ്രതി പറഞ്ഞത്. എന്നാല്‍ ബസിന്റെ ഡോര്‍ തുറന്നതോടെ കണ്ടക്ടറെ തള്ളിയിട്ട് ഇയാള്‍ ഓടുകയായിരുന്നു. ഒടുവില്‍ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ബസില്‍ ഒരു നിയമവിദ്യാര്‍ഥിനി മാത്രമാണ് കേസില്‍ സാക്ഷിയാകാമെന്ന് പറഞ്ഞ് മുന്നോട്ടുവന്നത്. ബാക്കിയാരും പ്രതികരിക്കാനോ സഹായിക്കാനോ എത്തിയില്ല’, നന്ദിത പറഞ്ഞു. യുവാവിന്റെ മുഖം മറയ്ക്കാതെ വീഡിയോ ഇട്ടതില്‍ ഖേദമില്ലെന്നും നന്ദിത പ്രതികരിച്ചു.
Post Your Comments