Latest NewsKeralaNews

സർക്കാരിന്റെ രണ്ടാം വാർഷികം: സമാപന സമ്മേളനം ശനിയാഴ്ച്ച

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ സമാപനം മെയ് 20ന്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പു വേളയിൽ ജനങ്ങൾക്കു മുൻപാകെ നൽകിയ വാഗ്ദാനങ്ങൾ എത്ര മാത്രം പ്രാവർത്തികമാക്കിയെന്ന് വ്യക്തമാക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

Read Also: ആനന്ദപുരത്ത് ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

2023 ഏപ്രിൽ ഒന്നിന് എറണാകുളത്ത് ആരംഭിച്ച വാർഷികാഘോഷ പരിപാടികൾക്കാണ് ഇന്ന് സമാപനമാകുന്നത്. വാർഷികത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ എന്ന പേരിൽ പ്രദർശന വിപണന മേള സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ ‘എന്റെ കേരളം’ മേള ഇന്നു മുതൽ മേയ് 27 വരെ കനകക്കുന്നിൽ നടക്കും.

സമാപന സമ്മേളനത്തിൽ റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. എം വി ഗോവിന്ദൻ മാസ്റ്റർ, കാനം രാജേന്ദ്രൻ, ജോസ് കെ മാണി, ഇ പി ജയരാജൻ, പി സി ചാക്കോ, കെ കൃഷ്ണൻകുട്ടി, എം വി ശ്രേയാംസ്‌കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, കെ ബി ഗണേഷ്‌കുമാർ, ബിനോയ് ജോസഫ് എന്നിവർ പ്രസംഗിക്കും. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ തുടങ്ങിയവർ പങ്കെടുക്കും

Read Also: ട്രാഫിക് നിയമത്തിൽ പരിഷ്‌കരണവുമായി യുഎഇ: നിയമലംഘനത്തിന് 2000 ദിർഹം വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button