KannurLatest NewsKeralaNattuvarthaNews

അ​ബ്കാ​രി കേ​സി​ല്‍ മു​ങ്ങിന​ട​ന്ന യു​വാ​വ് 23 വര്‍ഷത്തിനുശേഷം അറസ്റ്റിൽ

പ​യ്യാ​വൂ​ര്‍ മ​രു​തും​ചാ​ലി​ലെ പു​ത്ത​ന്‍പു​ര​ക്ക​ല്‍ മ​ഹേ​ഷി​നെ (43) ആ​ണ് അറസ്റ്റ് ചെയ്തത്

ശ്രീ​ക​ണ്ഠ​പു​രം: അ​ബ്കാ​രി കേ​സി​ല്‍ മു​ങ്ങിന​ട​ന്ന യു​വാ​വ് 23 വ​ര്‍ഷ​ത്തി​ന് ശേ​ഷം പൊലീസ് പിടിയിൽ. പ​യ്യാ​വൂ​ര്‍ മ​രു​തും​ചാ​ലി​ലെ പു​ത്ത​ന്‍പു​ര​ക്ക​ല്‍ മ​ഹേ​ഷി​നെ (43) ആ​ണ് അറസ്റ്റ് ചെയ്തത്. പ​യ്യാ​വൂ​ര്‍ പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ കെ. ​ഷ​റ​ഫു​ദ്ദീന്റെ നേ​തൃ​ത്വ​ത്തി​ല്‍ ആണ് ഇയാളെ ബം​ഗ​ളൂ​രു​വി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സിബിഐ നടപടിക്ക് എതിരെ സമീര്‍ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു

2000-ല്‍ ​പ​യ്യാ​വൂ​ര്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ചാ​രാ​യ കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍. ഒ​ളി​വി​ല്‍ പോ​യ​തി​നെ​ത്തു​ട​ര്‍ന്ന് കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ഹേ​ഷ് ബം​ഗ​ളൂ​രു​വി​ല്‍ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്ന് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. തു​ട​ര്‍ന്ന് ഇ​വി​ടെ​യെ​ത്തി ഇയാളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സീ​നി​യ​ര്‍ സി.​പി.​ഒ സീ​ര​ക​ത്ത് ഇ​ബ്രാ​ഹിം, ഡ്രൈ​വ​ര്‍ സി.​പി.​ഒ രാ​ഹു​ല്‍ദേ​വ് എ​ന്നി​വ​രും മ​ഹേ​ഷി​നെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button