ആഭ്യന്തര കലാപത്തെ തുടർന്ന് സംഘർഷ ഭൂമിയായ മണിപ്പൂരിൽ നിന്നും 8 വിദ്യാർത്ഥികളെ കൂടി നാട്ടിലേക്ക് തിരിച്ചെത്തിച്ചു. നോർക്ക റൂട്ട്സിന്റെ ഇടപെടലിലൂടെയാണ് വിദ്യാർത്ഥികളെ തിരിച്ചെത്തിച്ചത്. ഇംഫാലിലെ നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് തിരിച്ചെത്തിയത്. ഇവരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചശേഷം നോർക്ക എറണാകുളം അധികൃതർ വീട്ടിലേക്ക് യാത്രയാക്കുകയായിരുന്നു.
മണിപ്പൂരിൽ നിന്ന് ഇതുവരെ 63 പേരെയാണ് നാട്ടിലേക്ക് തിരിച്ചെത്തിച്ചത്. നോർക്ക റൂട്ട്സിന്റെ ഹെഡ് ഓഫീസിനു പുറമേ, നോർക്ക എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫീസുകളായ ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ ഓഫീസുകളും, കേരളത്തിലെ എറണാകുളം, കോഴിക്കോട്, കണ്ണൂർ ഓഫീസുകളും മണിപ്പൂരിൽ നിന്നും കേരളീയരെ തിരിച്ചെത്തിക്കുന്നതിന് നേതൃത്വം നൽകിയിട്ടുണ്ട്. മെയ് 3-ന് പട്ടികവർഗ്ഗ പദവിക്ക് വേണ്ടിയുള്ള മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്.
Also Read: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
Post Your Comments