തിരുവനന്തപുരം: കൊട്ടാരക്കരയിൽ ഡ്യൂട്ടിക്കിടെ യുവ ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്റെ മാനസികാരോഗ്യ നിലയറിയാൻ കിടത്തിച്ചികിത്സ വേണമെന്ന് ഡോക്ടർമാർ. ഇയാളെ ആശുപത്രിയിൽ കിടത്തി വിശദമായി പരിശോധിക്കണമെന്നാണ് മെഡിക്കൽ ബോർഡ് നൽകിയിരിക്കുന്ന നിർദ്ദേശം. ഒരു ദിവസത്തെ പരിശോധന കൊണ്ട് പ്രതിയുടെ മാനസിക നില പൂർണമായും തിരിച്ചറിയാൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് ചൂണ്ടിക്കാട്ടി.
കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് മെഡിക്കൽ ബോർഡ് പറയുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറി. മെഡിക്കൽ ബോർഡ് വന്ദന ദാസ് കൊലക്കേസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആർഎംഒ ഡോ മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡാണ് റിപ്പോർട്ട് നൽകിയത്. ഡോ. മോഹൻ റോയ് അടക്കം ഏഴ് ഡോക്ടർമാരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Read Also: പരീക്ഷാഫലം വന്നു, ഫുൾ A+ , 6 പേര്‍ക്ക് പുതുജീവനേകിയ സാരംഗ് ഫലമറിയാൻ കാത്തുനിൽക്കാതെ യാത്രയായി
Post Your Comments