KollamKeralaNattuvarthaLatest NewsNews

എ​ട്ടു വ​യ​സ്സു​കാ​ര​ന് നേരെ ലൈം​ഗി​കാ​ക്ര​മ​ണം : പ്രതിക്ക് 40 വർഷം കഠിനതടവും പിഴയും

കു​ള​ത്തൂ​പ്പു​ഴ തി​ങ്ക​ൾ​ക​രി​ക്ക​കം വേ​ങ്ങ​വി​ള വീ​ട്ടി​ൽ കെ. ​ഷ​റ​ഫു​ദ്ദീ​നെ​യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്

പു​ന​ലൂ​ർ: എ​ട്ടു വ​യ​സ്സു​കാ​ര​ന് നേരെ ലൈം​ഗി​കാ​ക്ര​മ​ണം ന​ട​ത്തി​യ കേസിൽ 49കാ​ര​ന് 40 വ​ർ​ഷം ക​ഠി​ന​ത​ട​വും 70,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. പു​ന​ലൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തിയാണ് ശിക്ഷ വിധിച്ചത്. ജി​ല്ല ജ​ഡ്ജി എം. ​മു​ഹ​മ്മ​ദ് റ​യീ​സ് ആണ് ശി​ക്ഷ വിധി​ച്ചത്.

കു​ള​ത്തൂ​പ്പു​ഴ തി​ങ്ക​ൾ​ക​രി​ക്ക​കം വേ​ങ്ങ​വി​ള വീ​ട്ടി​ൽ കെ. ​ഷ​റ​ഫു​ദ്ദീ​നെ​യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക ഒ​ടു​ക്കാ​ത്ത പ​ക്ഷം 18 മാ​സം കൂ​ടി പ്ര​തി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രുമെന്നും കോടതി ഉത്തരവിൽ പറയുന്നു. പി​ഴ​ത്തു​ക പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക്ക് ന​ൽ​കാ​നും ഉ​ത്ത​ര​വാ​യി.

Read Also : ‘എന്റെ അത്ര പോലും മെച്വേർ അല്ല, ചെറിയ കുട്ടികളെപ്പോലെയാണ്, മടിയിൽ ഇരിക്കാൻ പറയും’; റോബിനെ കുറിച്ച് ആരതി!

2020 മേ​യ് മാ​സ​ത്തി​ലാ​ണ് സംഭവം. കു​ള​ത്തൂ​പ്പു​ഴ എ​സ്.​ഐ​യാ​യി​രു​ന്ന വി. ​ജ​യ​കു​മാ​റാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. എ​സ്.​ഐ​മാ​രാ​യി​രു​ന്ന എ​സ്.​എ​ൽ. സു​ധീ​ഷ്, എ​സ്. ഷാ​ന​വാ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​പി. അ​ജി​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button