Latest NewsNewsTechnology

റിയൽമി നാർസോ എൻ33 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

6.74 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി നാർസോ എൻ33 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നാർസോ എൻ സീരീസിൽ രണ്ട് മാസത്തിനിടെ പുറത്തിറങ്ങുന്ന രണ്ടാമത്തെ സ്മാർട്ട്ഫോൺ എന്ന സവിശേഷതയും റിയൽമി നാർസോ എൻ33- ക്ക് ഉണ്ട്. കൂടാതെ, നാസോ സീരീസിൽ പുറത്തിറക്കുന്ന ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്ഫോൺ കൂടിയാണിത്.

6.74 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. യൂണിസോക് ടി612 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 33 വാട്സ് പിന്തുണയോടുകൂടിയ 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് നൽകിയിട്ടുള്ളത്.

Also Read: ഇക്കാര്യങ്ങൾ ചെയ്യാതെ നിങ്ങൾക്ക് ഹാൾമാർക്ക് ചെയ്യാത്ത പഴയ സ്വർണ്ണാഭരണങ്ങൾ വിൽക്കാനോ മാറ്റി വാങ്ങാനോ കഴിയില്ല

പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ ഹാൻഡ്സെറ്റ് വാങ്ങാൻ സാധിക്കുക. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് സ്റ്റോറേജ് വേരിയന്റുകൾ. 4 ജിബി വേരിയന്റിന് 8,999 രൂപയും, 6 ജിബി വേരിയന്റിന് 10,999 രൂപയാണ് വില. മെയ് 24 മുതലാണ് റിയൽമി നാർസോ എൻ33 വാങ്ങാൻ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button