ThrissurLatest NewsKeralaNattuvarthaNews

ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് : മു​ഖ്യ​പ്ര​തി അറസ്റ്റിൽ

തൃ​ശൂ​ർ വ​ര​ന്ത​ര​പ്പി​ള്ളി ന​ന്ദി​പു​ലം കു​മ​ര​ഞ്ചി​റ മ​ഠം​വീ​ട്ടി​ൽ ശ്രീ​നാ​ഥിനെയാണ് (31) ക​സ​ബ പൊ​ലീ​സ് ചെ​ന്നെ​യി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്

പു​തു​ശ്ശേ​രി: ഗ്രേ​റ്റ് ബി ​ട്രേ​ഡേ​ഴ്സ് ​പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പ​ണ​മി​ട​പാ​ട് സ്ഥാ​പ​നം വ​ഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. തൃ​ശൂ​ർ വ​ര​ന്ത​ര​പ്പി​ള്ളി ന​ന്ദി​പു​ലം കു​മ​ര​ഞ്ചി​റ മ​ഠം​വീ​ട്ടി​ൽ ശ്രീ​നാ​ഥിനെയാണ് (31) ക​സ​ബ പൊ​ലീ​സ് ചെ​ന്നെ​യി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. ച​ന്ദ്ര​ന​ഗ​ർ സ്വ​ദേ​ശി​നി​യാ​യ മ​ധ്യ​വ​യ​സ്ക​യി​ൽ ​നി​ന്ന് അ​ൻ​പ​ത് ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ലാണ് അറസ്റ്റ്.

Read Also : നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അതീവ ഗുരുതരാവസ്ഥയില്‍, ഇരുവൃക്കകളും പ്രവര്‍ത്തനരഹിതം

ഇ​യാ​ൾ സം​ഭ​വ​ത്തി​​ന്​ ശേ​ഷം ഒ​ളി​വി​ലാ​​യി​രു​ന്നു. ഉ​ട​ൻ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് ക​സ​ബ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​എ​സ്. രാ​ജീ​വ് പ​റ​ഞ്ഞു. നി​ക്ഷേ​പ തു​ക​യു​ടെ അ​ഞ്ചു​ശ​ത​മാ​നം ലാ​ഭ വി​ഹി​തം മാ​സം തോ​റും ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണ് പ​ണം സ്വീ​ക​രി​ച്ച​ത്. പ​റ​ഞ്ഞ പ്ര​കാ​രം ലാ​ഭ വി​ഹി​തം കൊ​ടു​ക്കാ​തെ​യും നി​ക്ഷേ​പി​ച്ച പ​ണം തി​രി​ച്ച് ന​ൽകാതെ​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് നി​ക്ഷേ​പ​ക​ർ പൊലീ​സിനെ സമീപിച്ചത്.

ക​സ​ബ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​എ​സ്. രാ​ജീ​വ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി.​കെ. രാ​ജേ​ഷ്, ഷാ​ഹു​ൽ ഹ​മീ​ദ്, ര​മേ​ഷ് സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജീ​ദ്, പ്രി​ൻ​സ് മാ​ർ​ട്ടി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button