WayanadKeralaNattuvarthaLatest NewsNews

മദ്യലഹരിയിൽ ലോറി ഓടിച്ച് ഡ്രൈവർ, ചുരത്തില്‍ കാറുകളെ ഇടിച്ച് നിർത്താതെ പോയി: പിന്തുടർന്ന് പിടികൂടി നാട്ടുകാർ, അറസ്റ്റിൽ

ഡ്രൈവര്‍ നരിക്കുനി സ്വദേശി സതീശിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റുചെയ്തത്

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ കാറുകളില്‍ ഇടിച്ച് നിര്‍ത്താതെപോയ ലോറി ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവര്‍ നരിക്കുനി സ്വദേശി സതീശിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റുചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ ആണ് ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തത്. നാട്ടുകാരും പൊലീസും ചേർന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് ചുരത്തില്‍ ഏഴാംവളവിനും ആറാംവളവിനുമിടയിലായിരുന്നു സംഭവം. വയനാട്ടില്‍ നിന്ന് കുടുംബവുമായി മലപ്പുറം മഞ്ചേരിയിലേക്ക് മടങ്ങുകയായിരുന്ന രണ്ട് കാറുകളിലാണ് താമരശ്ശേരി ഭാഗത്തുനിന്ന് എത്തിയ ലോറിയിടിച്ചത്.

Read Also : കൊട്ടാരക്കര ബസ് ഷെൽട്ടറിൽ പരസ്യമായി കോളേജ് വിദ്യാർത്ഥികളുടെ അശ്ളീല വികാര പ്രകടനം; സഹികെട്ട് നാട്ടുകാർ ചെയ്തത്

ഒരു കാറിന് കാര്യമായ കേടുപറ്റിയെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നിര്‍ത്താതെപോയ ലോറിയെ മറ്റൊരു വാഹനത്തിലെ യാത്രക്കാര്‍ പിന്തുടര്‍ന്നു. ഇതിനൊപ്പം തന്നെ നാട്ടുകാര്‍ വൈത്തിരി പൊലീസിലേക്ക് വിവരം കൈമാറിയിരുന്നു. വിവരമറിഞ്ഞ് വൈത്തിരിക്കടുത്ത് ചേലോട് വെച്ച് ലോറിയെ തടയുകയായിരുന്നുവെന്ന് വൈത്തിരി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button