AlappuzhaNattuvarthaLatest NewsKeralaNews

ബാറിന് സമീപം യുവാവിന് കുത്തേറ്റു : രണ്ടുപേർ അറസ്റ്റിൽ

താമല്ലാക്കൽ കൃഷ്ണ കൃപയിൽ രാഹുൽ(ചെമ്പൻ രാഹുൽ 27), കരുവാറ്റ പുത്തൻ തറയിൽ പടീറ്റതിൽ കണ്ണൻ രാമചന്ദ്രൻ ( 30 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

ഹരിപ്പാട്: ബാറിന് സമീപം നടന്ന സംഘർഷത്തിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. താമല്ലാക്കൽ കൃഷ്ണ കൃപയിൽ രാഹുൽ(ചെമ്പൻ രാഹുൽ 27), കരുവാറ്റ പുത്തൻ തറയിൽ പടീറ്റതിൽ കണ്ണൻ രാമചന്ദ്രൻ ( 30 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതി നേട്ടമായി! മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ മുന്നേറ്റം തുടർന്ന് ഇന്ത്യ

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. നാരകത്തറയിലെ ബാറിൽ നിന്നും മദ്യപിച്ച് ഇറങ്ങിയ ഇരു സംഘങ്ങൾ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന്, കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കാരിച്ചാൽ സ്വദേശി സാരഥി (24) ചികിത്സയിലാണ്.

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button