KeralaLatest NewsNews

ജൂൺ ഒന്നു മുതൽ 10 ലക്ഷം കാർഡുടമകൾക്ക് ഒരു കിലോ റാഗി പൊടി വീതം വിതരണം ചെയ്യും: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ 35 ലക്ഷം മുൻഗണന കാർഡുകളിൽ 10 ലക്ഷം കാർഡുടമകൾക്ക് ഒരു കിലോ റാഗി പൊടി വീതം വിതരണം ചെയ്യാൻ സാധിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. കേരളത്തിലെ 6,228 റേഷൻ കടകൾ വഴിയാകും ധാന്യ പൊടി വിതരണം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടികളുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പൂർത്തീകരിച്ച പദ്ധതികളുടെ പ്രഖ്യാപനവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.

Read Also: യുവതലമുറക്ക് നൽകേണ്ട സന്ദേശം ഇതല്ല: എസ്എഫ്‌ഐയുടെ ആൾമാറാട്ടത്തിൽ ​വിമർശനവുമായി ഗവർണർ

പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ എല്ലാ റേഷൻ കടകളിലും മറ്റു ജില്ലകളിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അഞ്ച് റേഷൻ കടകൾ വഴിയും റാഗിപ്പൊടി വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുവിതരണ മേഖലയിലൂടെ ചെറു ധാന്യങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്. നിരന്തരം ചർച്ചകളുടെ ഭാഗമായി 998 ടൺ റാഗി നൽകാമെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചതായും മന്ത്രി വ്യക്തമാക്കി.

പൊതുവിതരണ സംവിധാനം വഴിയുള്ള റാഗി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം, ഉപഭോക്തൃ കേരളം യൂട്യൂബ് ചാനൽ, ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ വെബ്സൈറ്റ്, സേവന അവകാശ നിയമപ്രകാരം വകുപ്പിൽ നിന്നുള്ള സേവനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ, സെന്റർ ഫോർ പ്രൈസ് റിസർച്ച് കേരള എന്നിവയുടെ ഉദ്ഘാടനം, ഉപഭോക്തനയം കരട് സമർപ്പണം, ഒപ്പം പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം, ഉപഭോക്ത കേരളം കെ സ്റ്റോർ മാഗസിൻ പ്രത്യേക പതിപ്പിന്റെ പ്രകാശനം എന്നിവയും മന്ത്രി നിർവഹിച്ചു.

Read Also; കേരളത്തിലെ ഹിന്ദുവിശ്വാസികൾ ഭാഗ്യവാന്മാർ, നിങ്ങൾക്ക് എതിരെ പ്രതികരിക്കാൻ ഡിവൈഎഫ്ഐ, എസ്എഫ്ഐ എല്ലാമുണ്ട്: കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button