Life Style

പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവ ഇവ

തെറ്റായ ഭക്ഷണ ശീലങ്ങളും മോശം ജീവിതശൈലിയും അമിതവണ്ണം കുറയ്ക്കുന്നതിന് സഹായിക്കുന്നു. വണ്ണം കുറയ്ക്കാന്‍ മിക്ക ആളുകളും ഡയറ്റിനൊപ്പം മണിക്കൂറുകളോളം ജിമ്മില്‍ ചെലവഴിക്കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്ന ചിലരുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് പകരം വര്‍ധിപ്പിക്കുമെന്ന് പലര്‍ക്കും അറിയില്ല.

പ്രഭാതഭക്ഷണം ദിവസത്തിലെ പ്രധാന ഭക്ഷണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. കൂടാതെ ഒരു ദിവസം ഊര്‍ജ്ജം നിലനിര്‍ത്താനുള്ള പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം എന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കുകയാണെങ്കില്‍ വിശപ്പ് കൂടുകയും തുടര്‍ന്ന് അമിതഭക്ഷണം കഴിക്കുന്നതിന് കാരണമാവുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്…

ചെറുപയര്‍…

പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ ചെറുപയറില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിന് ചെറുപയര്‍ ഉള്‍പ്പെടുത്തുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും. ഇതിനായി ചെറുപയര്‍ വേവിച്ചോ അല്ലാതെ സാലഡില്‍ ചേര്‍ത്തോ കഴിക്കാവുന്നതാണ്.

മുട്ട…

പ്രോട്ടീനാല്‍ സമ്പുഷ്ടമായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുട്ട. ദിവസവും പ്രാതലിന് പുഴുങ്ങിയ മുട്ട കഴിക്കുക. മുട്ട ഓംലെറ്റായോ അല്ലാതെയോ കഴിക്കാവുന്നതാണ്. ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായകമാണ്.

കോട്ടേജ് ചീസ്…

ചീസില്‍ പ്രോട്ടീന്‍, കാല്‍സ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കണമെങ്കില്‍ പനീര്‍ പല വിധത്തില്‍ പ്രാതലില്‍ കഴിക്കാം. പനീര്‍ കറിയായോ അല്ലെങ്കില്‍ റൊട്ടിക്കൊപ്പം കഴിക്കാം. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല, ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യും.

ഓട്‌സ്…

തടി കുറയ്ക്കാനും ഓട്സ് ഏറെ ഗുണം ചെയ്യും. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ ധാരാളമായി കാണപ്പെടുന്നു. ഓട്‌സ് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കുക മാത്രമല്ല മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായകമാണ്.

ഇഡ്ഡലി സാമ്പാര്‍…

ഇഡ്ഡ്‌ലി സാമ്പാര്‍ രുചികരം എന്നതിലുപരി ആരോഗ്യകരവുമാണ്. പ്രോട്ടീന്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇഡ്ഡലിയും എളുപ്പം ദഹിക്കാവുന്ന ഒന്നാണ്. സാമ്പാര്‍ കൂടുതല്‍ ആരോഗ്യകരമാക്കാന്‍ ധാരാളം വര്‍ണ്ണാഭമായ പച്ചക്കറികള്‍ ചേര്‍ക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button