Latest NewsIndiaNews

കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് തമ്മില്‍ത്തല്ല്, സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും നേര്‍ക്കു നേര്‍

വീതം വയ്പ് അംഗീകരിക്കില്ലെന്ന് ഡി.കെ

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് തമ്മില്‍ത്തല്ല്. ഇതോടെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടത്തിവന്ന ഒരുക്കങ്ങളാണ് നിര്‍ത്തിയത്. സിദ്ധരാമയ്യ ഡല്‍ഹിയില്‍ തുടരും. സിദ്ധരാമയ്യയുടെ വസതിക്ക് മുന്നില്‍ ആഘോഷങ്ങളും നിലച്ചു.

Read Also: വേനൽക്കാലത്ത് മുഖക്കുരു തടയാൻ ഈ വഴികള്‍…

കര്‍ണാടക മുഖ്യമന്ത്രി പദം വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഡി.കെ ശിവകുമാര്‍. മുഖ്യമന്ത്രിപദത്തില്‍ വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ഡി.കെ. മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ചര്‍ച്ചയ്ക്കുശേഷം മടങ്ങി. നേതാക്കള്‍ ഡല്‍ഹിയില്‍ തുടരും.

രണ്ടുദിവസത്തിനകം തീരുമാനമെന്ന് രണ്‍ദീപ്‌സിങ് സുര്‍ജേവാല വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സുര്‍ജേവാല പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സുര്‍ജെവാല മാധ്യമങ്ങളെ കണ്ട് നിലപാട് വിശദീകരിച്ചത്.

135 എം.എല്‍.എമാരില്‍ 90 പേരുടെ പിന്തുണ സിദ്ധരാമയ്യക്കാണ്. ജനകീയത കൂടാതെ ക്ലീന്‍ ട്രാക്കും അദ്ദേഹത്തിന് മുന്‍ഗണന നല്‍കുന്നു. 2024 ല്‍ പൊതു തെരഞ്ഞെടുപ്പിനെ നേരിടേണ്ടതിനാല്‍ തന്നെ ക്ലീന്‍ ട്രാക്കുന്ന നേതാവിന് പരിഗണന കിട്ടുന്നുണ്ട്. ഡി.കെ ശിവകുമാര്‍ കേസന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button