
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ ശക്തമായ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഒന്നരക്കോടി രൂപ മുടക്കി ‘മൈന്‍ ഡിറ്റക്റ്റര്‍’ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണിയുള്ളതിനെത്തുടർന്ന്, വടക്കന്‍ കേരളത്തിലെ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുമ്പോള്‍ സുരക്ഷാ ഉറപ്പാക്കാന്‍ വേണ്ടിയാണ് ‘മൈന്‍ ഡിറ്റക്റ്റര്‍’ വാങ്ങിക്കുന്നത്.
ആന്റി മൈന്‍ ഡിറ്റക്റ്റര്‍ ഫോര്‍ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ഓപ്പറേഷന്‍സ് ഫോര്‍ ഓള് റൗണ്ട് പ്രൊട്ടക്ഷന്‍ എന്ന കവചിത വാഹനം വാങ്ങുന്നതിനാണ് ഒന്നരക്കോടി ചിലവാക്കുന്നത്. മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ കേന്ദ്രം വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന ഫണ്ട് കേരളത്തിനും ലഭിക്കുന്നുണ്ട്. ഇതിൽ നിന്നാണ് ‘മൈന്‍ ഡിറ്റക്റ്റര്‍’ വാങ്ങിക്കുന്നത്.
Post Your Comments