Latest NewsKeralaNews

മദ്യലഹരിയില്‍ ലോറിയുമായി അഭ്യാസം; രണ്ട് കാറുകളില്‍ ഇടിച്ചു, ഡ്രൈവര്‍ അറസ്റ്റില്‍

ലോഡുനിറച്ച ലോറിയുമായി സതീശന്‍ചുരം കയറുന്നതിനിടെ രണ്ടു കാറുകളില്‍ തട്ടി അപകടം ഉണ്ടായി

വൈത്തിരി: താമരശ്ശേരി ചുരത്തില്‍ മദ്യലഹരിയില്‍ ചരക്കു ലോറിയുമായി അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവർ പിടിയിൽ. ലോറി രണ്ടു കാറുകളിലിടിച്ചു നിര്‍ത്താതെ പോകുകയായിരുന്നു. നരിക്കുനി സ്വദേശി സതീഷിനെയാണ് കാര്‍ ഡ്രൈവര്‍മാരുടെ സഹായത്തോടെ വൈത്തിരി പൊലീസ് ചേലോടു വെച്ച്‌ പിടികൂടിയത്.

READ ALSO: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍ 

മദ്യപിച്ചത്തിനു ശേഷം ലോഡുനിറച്ച ലോറിയുമായി സതീശന്‍ചുരം കയറുന്നതിനിടെ രണ്ടു കാറുകളില്‍ തട്ടി അപകടം ഉണ്ടായി. എന്നാൽ നിര്‍ത്താതെ പോകുകയായിരുന്നു. അപകടകരമായ നിലയില്‍ റോഡിലൂടെ സഞ്ചരിക്കുന്ന ലോറിയെക്കുറിച്ച്‌ ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസ് ചേലോടുവെച്ചു വണ്ടി തടയുകയായിരുന്നു. മദ്യപിച്ച്‌ അപകടകരമായ വിധത്തില്‍ വാഹനമോടിച്ചതിന് വൈത്തിരി പൊലീസ് സതീശനെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button