
അമൃത്സര്‍: പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ പാകിസ്ഥാനില്‍ നിന്ന് ലഹരി കടത്താനുള്ള ശ്രമം തടഞ്ഞ് ബിഎസ്എഫ്. ഇന്ത്യയിലേക്ക് ഡ്രോണ്‍ വഴി ലഹരി കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് തടഞ്ഞത്. ഡ്രോണ്‍ വെടിവെച്ചിട്ടതോടെ 15 കിലോയിലധികം വരുന്ന മയക്കുമരുന്ന് സംഘം പിടികൂടി. അമൃത്സറിലെ അതിര്‍ത്തി ഗ്രാമമായ രാംകോട്ടിലാണ് സംഭവമുണ്ടായത്.
Read Also: സോഷ്യൽ മീഡിയ വഴി വിവാഹപ്പരസ്യം നൽകി തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്
ഡ്രോണിന്റെ ശബ്ദം കേട്ടാണ് സൈന്യം പ്രദേശത്ത് പരിശോധന നടത്തിയത്. കര്‍ശന പരിശോധനയെ തുടര്‍ന്ന് ഡ്രോണ്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യം ഡ്രോണിന് നേരെ വെടിയുതിര്‍ക്കാന്‍ ആരംഭിച്ചു. ഹെറോയിന്റെ അഞ്ച് പാക്കറ്റുകളാണ് സൈന്യം പിടിച്ചെടുത്തത്. പാകിസ്ഥാനില്‍ നിന്ന് വന്‍ തോതിലാണ് മയക്കുമരുന്നുകളും ആയുധങ്ങളും വെടിക്കോപ്പുകളും ഇന്ത്യയിലേക്ക് കടക്കുന്നത്. ഇതിനെതിരെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments