Latest NewsNewsIndia

അസമിലെ ‘ലേഡി സിങ്കം’ വാഹനാപകടത്തിൽ മരിച്ചു; ദുരൂഹതയെന്ന് കുടുംബം

നാഗോൺ: നിരവധി വിവാദങ്ങളിൽ അകപ്പെട്ട അസം പോലീസിലെ വനിതാ സബ് ഇൻസ്‌പെക്ടർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ലേഡി സിങ്കം എന്നറിയപ്പെടുന്ന സബ് ഇന്‍സ്‌പെക്ടര്‍ ജുന്‍മോനി റാഭയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ നാഗോൺ ജില്ലയിലായിരുന്നു സംഭവം. എതിരെ വന്ന കണ്ടെയ്‌നർ ട്രക്കുമായി റാഭ സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ കാറിൽ ഇവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. യൂണിഫോമിൽ ആയിരുന്നില്ല ഇവർ.

സൂര്യയുടെ പൊലീസ് ചിത്രം സിങ്കം ഇറങ്ങിയതിനു ശേഷമാണ് ജുന്‍മോനിക്ക് ലേഡി സിങ്കം എന്ന പേരു ലഭിച്ചത്. അപകടത്തിനു പിന്നാലെ ട്രക്ക് ഡ്രൈവര്‍ രക്ഷപ്പെട്ടു. ജുന്‍മോനി റാഭ യാത്രയെക്കുറിച്ച് അറിയിച്ചിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. വിഷയത്തില്‍ പൊലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

‘പുലർച്ചെ 2:30 ഓടെ വിവരം ലഭിച്ചതിന് ശേഷം ഒരു പോലീസ് പട്രോളിംഗ് സംഘം സ്ഥലത്തെത്തി അവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെയുള്ള ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ചു’, ജഖലബന്ധ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് പവൻ കലിത പറഞ്ഞു. ഉത്തർപ്രദേശിൽ നിന്ന് വരികയായിരുന്ന കണ്ടെയ്‌നർ ട്രക്ക് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

shortlink

Post Your Comments


Back to top button