ഗുവാഹത്തി: പ്രതിശ്രുത വരൻ തട്ടിപ്പുകാരനാണെന്നറിഞ്ഞ് അയാളെ അഴിക്കുള്ളിലാക്കിയ വനിതാ പൊലീസ് അതേ കേസിൽ പിടിയിൽ. ജോലി വാഗ്ദാനം നൽകി ഒട്ടേറെപ്പേരിൽനിന്നു പണം കൈപ്പറ്റിയ കേസിൽ പ്രതിശ്രുത വരനായ റാണ പഗാഗിനെ അസം പൊലീസിൽ സബ് ഇൻസ്പെക്ടറായ ജുൻമോണി റാഭ അറസ്റ്റ് ചെയ്തത് ഏറെ വാർത്തയായിരുന്നു. എന്നാൽ, ഇതേ കേസിൽ റാഭയെ പൊലീസ് പിടികൂടുകയായിരുന്നു. അഴിമതിക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞമാസമാണ് പ്രതിശ്രുത വരനായ റാണ പൊഗാഗിനെ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്ത് ജുന്‍മോനി രാഭ വാര്‍ത്തകളിലിടം നേടിയത്. ഒ.എൻ.ജി.സിയിൽ പി.ആർ ഓഫീസറാണെന്നു കള്ളം പറഞ്ഞാണ് ഇയാൾ വനിതാ എസ്ഐയുമായി വിവാഹം നിശ്ചയിച്ചത്. ഇയാളെ കുറിച്ച് പരാതി ഉയർന്നതോടെ, വഞ്ചനാ കേസിൽ ഇയാളെ റാഭ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനുപിന്നാലെയാണ് സമാന കേസില്‍ എസ്.ഐ.ക്കെതിരേയും ആരോപണമുയര്‍ന്നത്. റാണയെ പരിചയപ്പെടുത്തിയത് വനിതാ എസ്.ഐ. ആണെന്നും ഇവരെ വിശ്വസിച്ചാണ് റാണയ്ക്ക് പണം നല്‍കിയതെന്നും ആരോപിച്ച് രണ്ട് കരാറുകാരാണ് പരാതി നല്‍കിയിരുന്നത്. രണ്ടുദിവസം നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
റാണയെ അറസ്റ്റ് ചെയ്തപ്പോൾ വനിതാ എസ്.ഐ പറഞ്ഞത്
ഈ വർഷം നവംബറിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. 2021 ജനുവരിയിലാണ് ആദ്യമായി അയാളെ കാണുന്നത്. തുടർന്നു വിവാഹാലോചനയുമായി സമീപിക്കുകയായിരുന്നു. ഇരുകുടുംബങ്ങളും സമ്മതിച്ചതോടെ കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനായിരുന്നു വിവാഹ നിശ്ചയം. അസം തിരഞ്ഞെടുപ്പിനുശേഷം അയാളും കുടുംബാംഗങ്ങളും എന്നെ കാണാനായി വീട്ടിലെത്തി. പിന്നീട് എനിക്ക് നഗാവിലേക്ക് സ്ഥലം മാറ്റം കിട്ടി. സിൽചാറിലേക്കും മാറ്റം ലഭിച്ചതായും അവിടേക്ക് ജോലിക്ക് പോകുന്നില്ലെന്നും ഇയാൾ പറഞ്ഞു. എന്നാൽ, അയാളേക്കുറിച്ച് എനിക്കു ചില സംശയങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എന്നെ കാണാനെത്തിയ മൂന്ന് പേരാണ് ഇയാളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ എന്നോടു പറഞ്ഞത്. ഇതോടെ എന്റെ സംശയം ബലപ്പെട്ടു. ഒഎൻജിസിയിൽ പിആർ ഓഫീസറാണെന്നാണ് അയാൾ എന്നോടു പറഞ്ഞിരുന്നത്. ഇതു സത്യമല്ലെന്ന് വ്യക്തമായതോടെ വഞ്ചനാക്കുറ്റത്തിനു കേസെടുത്തത്.
Post Your Comments