KeralaLatest NewsNews

ആർഎസ്എസ് പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തുന്നു: വിമർശനവുമായി മുഖ്യമന്ത്രി

മലപ്പുറം: ആർഎസ്എസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തി എഴുതുന്നുവെന്നും കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഒരു മാറ്റവും വരുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം ഒരു കാലത്തും ഇവിടെ നടപ്പാക്കില്ല. ഇത്തരത്തിലുള്ള വർഗീയ നീക്കങ്ങൾ വരുമ്പോൾ മതനിരപേക്ഷർ എന്ന് പറയുന്ന ചിലർ എതിർക്കാൻ തയ്യാറാവുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അശ്ലീല ആപ്പിൽ പ്രചരിപ്പിച്ചു: ഭർത്താവ് അറസ്റ്റിൽ

സാംസ്‌കാരിക പ്രവർത്തനം എങ്ങനെയാകണമെന്നുള്ള മാതൃക എം ടി തന്റെ പ്രവർത്തനതിലൂടെ കാഴ്ച വെച്ചു. മതനിരപേക്ഷതയുടെ ഇടമായി തുഞ്ചൻ പറമ്പിനെ മാറ്റി. എം ടി കേരളീയർക്ക് അഭിമാനമാണ്. അക്ഷര മഹത്വം ആണ് മലയാളിക്ക് എം.ടി. എഴുത്തുകാർക്ക് ഇന്ന് സമൂഹത്തിലെ ജീർണത തുറന്നു കാണിക്കാൻ പറ്റുന്നില്ല. ഭരണഘടന വിരുദ്ധ ശക്തികൾ അനുവദിക്കുന്നില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Read Also: 8 ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button