IdukkiNattuvarthaLatest NewsKeralaNews

അധ്യാപകന്റെ ഫോണില്‍ നഴ്‌സറി കുട്ടികളുടെയടക്കം നഗ്നദൃശ്യങ്ങള്‍ കണ്ടെത്തി, അറസ്റ്റിൽ : അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ഇടുക്കി നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജുവിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് നഗ്നദൃശ്യങ്ങള്‍ അടക്കം കണ്ടെത്തിയത്

ഇടുക്കി: നഴ്‌സറി സ്‌കൂള്‍ അധ്യാപകന്റെ ഫോണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും നഴ്‌സറികുട്ടികളുടെയുമടക്കം അശ്‌ളീലദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഇടുക്കി നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജുവിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് നഗ്നദൃശ്യങ്ങള്‍ അടക്കം കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹൈദരാബദിലെ ഒരു സ്വകാര്യ നഴ്‌സറി സ്‌കൂളിലെ അധ്യാപകനാണ് ജോജു. എല്‍.കെ.ജി., യു.കെ.ജി. വിദ്യാര്‍ഥികളെയാണ് ഇയാള്‍ പഠിപ്പിച്ചിരുന്നത്. ഇയാളുടെ സഹപാഠിയായിരുന്ന ഒരു യുവതിയുടെ മൊബൈലിലേക്ക് അശ്‌ളീല ദൃശ്യങ്ങള്‍ അയച്ചുവെന്ന് യുവതി നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, ഇയാളുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയത്.

Read Also : ‘ദ കേരള സ്‌റ്റോറി ആളില്ലാത്തത് കൊണ്ട് തീയേറ്ററുകൾ ഒഴിവാക്കിയതാണ്, അല്ലാതെ നിരോധിച്ചതല്ല’; ആരോപണം തള്ളി തമിഴ്‌നാട്

ഇയാള്‍ പഠിപ്പിക്കുന്ന ഹൈദരാബാദിലെ സ്വകാര്യ നഴ്‌സറി സ്‌കൂളിലെ കുട്ടികളുടെ നഗ്ന ദൃശ്യമാണ് മൊബൈലില്‍ പകര്‍ത്തിയിരിക്കുന്നതെന്നാണ് സംശയം. കേരളത്തിലെയടക്കം കുട്ടികളുുടെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയിട്ടുണ്ടോയെന്നും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് ജോജുവിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button