Latest NewsKeralaNewsIndia

നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ; സർവേ നടത്താൻ റെയിൽവേ, നീക്കിവെച്ചത് 5.9 കോടി – വയനാടിന് പ്രതീക്ഷയുടെ പച്ചക്കൊടി

വയനാടിന്റെ കാലങ്ങളായുള്ള ആവശ്യം സഫലമാകുന്നു. റെയിൽവേ ഭൂപടത്തിൽ ഇടം പിടിക്കാൻ കഴിയുമെന്നതിന്റെ ശുഭപ്രതീക്ഷകളാണ് ഇന്ത്യൻ റെയിൽവേ വയനാടിന് നൽകുന്നത്. നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടന്നെങ്കിലും പലപ്പോഴായി, പലകാരണങ്ങൾ അവയെല്ലാം വിഫലമാവുകയും പദ്ധതി നീണ്ടുപോവുകയുമായിരുന്നു. നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാതയുടെ കാര്യത്തിൽ അതീവ താത്പര്യമെടുത്തത് മെട്രോമാൻ ഇ. ശ്രീധരനും കേന്ദ്ര സർക്കാറുമായിരുന്നു.

നിലമ്പൂർ -ബത്തേരി-നഞ്ചൻകോട് റെയിൽപാതയുടെ അന്തിമ ലൊക്കേഷൻ സംബന്ധിച്ച കാര്യത്തിൽ സർവേ നടത്താനൊരുങ്ങുകയാണ് റെയിൽവേ. റെയിൽവേ നേരിട്ട് തന്നെയാണ് സർവേ നടത്തുക. ഇതിനായി കേന്ദ്രം 5.9 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. മെട്രോമാൻ ഇ ശ്രീധരൻ, റെയിൽവേ മന്ത്രി  അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇതിന് ഉത്തരവായത്.

Also Read:ആൾക്കൂട്ട കൊലപാതകത്തിൽ സാംസ്ക്കാരിക നായകർ പുലർത്തുന്ന മൗനം അറപ്പുളവാക്കുന്നു – യുവമോർച്ച

2002 ൽ പ്രാഥമിക സർവേ മുതൽ ഇന്ന് വരെ ഇതിനായി അക്ഷീണം പ്രവർത്തിച്ച നിലമ്പൂർ-മൈസൂർ റെയിൽവേ ആക്ഷൻ കൌൺസിൽ, വയനാട്ടിലെ വയനാട് നീലഗിരി NH – റെയിൽവേ ആക്ഷൻ കമ്മിറ്റി, എം.പിമാർ, എം എൽ എ മാർ, മറ്റ് പാർട്ടി നേതാക്കൾ, ഐ ശ്രീധരൻ, അനുമതി നൽകിയ റെയിൽവേ മന്ത്രാലയത്തിനും റെയിൽവേ ബോർഡിനും പ്രത്യേക നന്ദി അറിയിക്കുകയാണ് നീലഗിരി-വയനാട് എൻ.എച്ച്. ആൻഡ് റെയിൽവേ കർമസമിതി.

കേരളത്തിലെ നിലവിലുള്ള എല്ലാ റെയിൽ പാളങ്ങളും അവയുടെ പരമാവധി ഉപയോഗക്ഷമതയിലെത്തിയിരിക്കുന്നതിനാൽ പുതിയ ട്രെയിനുകൾ സർവീസ് നടത്താൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. എന്നാൽ നിലമ്പൂരിനും നഞ്ചൻകോഡിനും ഇടയിൽ പുതിയ പാത വരുന്നതോടെ കേരളത്തിന്റെ മധ്യഭാഗത്തേക്ക് ബംഗളൂരുവിൽ നിന്നു വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയെ ഹൈദരാബാദ് ബാംഗളൂർ മൈസൂർ വഴി കൊച്ചി തിരുവനന്തപുരം എന്നീ നഗരങ്ങളുമായി ഇന്ത്യയുടെ മദ്ധ്യഭാഗത്തുകൂടി ബന്ധിപ്പിക്കുന്ന സുപ്രധാനമായ പാതയാണ് ഇത്.

കൊങ്കൺ വഴിയുള്ള റെയിൽ ഗതാഗതത്തിന് എന്തെങ്കിലും തടസ്സം നേരിട്ടാൽ ബൈപ്പാസ് ആയും ഈ പാത ഉപയോഗിക്കാവുന്നതാണ്. വയനാട് ജില്ലയെ കേരളവുമായി ബന്ധിപ്പിക്കുന്ന 4 ചുരങ്ങളിലെ ഗതാഗത തടസ്സം പലപ്പോഴും ആളുകളുടെ മരണത്തിന് വരെ കാരണമാകാറുണ്ട്. എന്നാൽ റെയിൽ പാത നിലവിൽ വരുന്നതോടെ വാഹനഗതാഗതത്തിൽ വലിയ തോതിൽ കുറവുവരും. ബ്ലോക്കുകൾ വളരെയധികം കുറയും. റോഡ് മാർഗവും സുഗമമാകും. വാഹനാപകടങ്ങൾ വലിയ തോതിൽ കുറയ്ക്കാനും അതുവഴി പൗരന്മാരുടെ ജീവനും സ്വത്തിനും കൂടുതൽ സുരക്ഷ ഉറപ്പാക്കാനും കഴിയും. സർവോപരി വാഹനങ്ങളിൽ നിന്നുള്ള പുക മൂലമുള്ള അന്തരീക്ഷമലിനീകരണം ഗണ്യമായി കുറയ്ക്കാൻ റയിൽ പാത നിലവിൽ വരുന്നതോടെ ആവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button