Latest NewsNewsLife StyleHealth & Fitness

സോയബീന്റെ ​ഗുണങ്ങളറിയാം

അമ്പത്ശതമാനം വരെ മാംസ്യം അടങ്ങിയ സോയയെ വെജിറ്റബിൾ മീറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ മാംസ്യമാകട്ടെ വളരെ ഉയർന്ന നിലവാരമുള്ള അവശ്യ അമിനോ അമ്ലങ്ങളായ ഗ്ലൈസീൻ, ട്രിപ്റ്റോഫൻ, ലൈസീൻ എന്നിവ അടങ്ങിയതാണ്. മാംസാഹാരങ്ങളിലേതുപോലെ നിലവാരമുള്ള മാംസ്യമുള്ളതിനാൽ സോയയെ ഒരു സമ്പൂർണമാംസ്യാഹാരം എന്നു തന്നെ പറയാൻ സാധിക്കും.

സോയയിലുള്ള 20% കൊഴുപ്പിന്റെ നല്ല ഒരു ഭാഗം കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും അനുയോജ്യമായ ട്രൈഗ്ലിസറൈഡുകളും അവശ്യ ഫാറ്റി അമ്ലങ്ങളുമാണ്. നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച് ഡി എൽ കൊളസ്ട്രോൾ കൂടുന്നതിനു സഹായിക്കുന്ന ഒമേഗാ -3 ഫാറ്റി ആസിഡ് ലിനോലെനിക് അമ്ലരൂപത്തിലും ഒമേഗാ -6 ഫാറ്റി ആസിഡ് ലിനോലെനിക് അമ്ലരൂപത്തിലും സോയയിലുണ്ട്.

Read Also : ‘ഞാൻ മദ്യപിച്ചിട്ടുണ്ട്, മദ്യം മാത്രമല്ല പലതും ഉപയോഗിക്കുമെന്ന് അയാൾ പറഞ്ഞു’: രോഗിയുടെ മർദ്ദനമേറ്റ ഡോക്ടർ പറയുന്നു

വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ ഘട്ടത്തിലും അതുകൊണ്ടു തന്നെ, സോയ ഉത്തമമാണ്. സോയബീനിൽ ധാരാളം നാരുകൾ ഉണ്ട്. സോയയിലെ എസോഫ്ളേവോൺ എന്ന ഘടകം ഒരുപാടു രോഗങ്ങൾക്കു പ്രതിവിധിയാണ്. ധാരാളം വിറ്റാമിൻ ബി, വിറ്റാമിൻ എ (കരോട്ടിൻ), ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവയും സോയയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button