![](/wp-content/uploads/2022/10/accident.1.29006.jpg)
തൃശ്ശൂർ: ദേശീയപാതയിൽ വാഹനാപകടം. തൃശ്ശൂർ-പാലക്കാട് ദേശീയപാതയിലാണ് വാഹനാപകടം ഉണ്ടായത്. വഴക്കുംപാറയിൽ മിനി ബസും ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു.
ലോറിയുമായി കൂട്ടിയിടിച്ച് മിനി ബസ് മറിയുകയായിരുന്നു. വിനോദയാത്രയ്ക്ക് വന്ന സംഘത്തിന്റേതാണ് ബസ്. തമിഴ്‌നാട് സ്വദേശികളാണ് മിനി ബസിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന വിവരം.
Post Your Comments