അമിതവണ്ണം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് മഞ്ഞള്‍ പൊടിയും വെളിച്ചെണ്ണയും. വെളിച്ചെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി രാത്രി കിടക്കും മുന്‍പു കഴിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യപരമായ പ്രശ്നങ്ങൾക്കും പരിഹാരമാകും.
കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാൻ വെളിച്ചെണ്ണയില്‍ മഞ്ഞള്‍ കലര്‍ത്തി രാത്രി കഴിയ്ക്കുന്നതു നല്ലതാണ്. വെളിച്ചെണ്ണ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുമെന്നത് സത്യമല്ല.
കാരണം ഇതിലെ സാച്വറേറ്റഡ് കൊഴുപ്പ് ആരോഗ്യകരമാണ്. ഇത് നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുകയും ദോഷകരമായ കൊളസ്ട്രോള്‍ മറ്റു രൂപങ്ങളിലേയ്ക്കു മാറ്റി ദോഷം കുറയ്ക്കുകയും ചെയ്യും. വെളിച്ചെണ്ണയിലെ മോണോസാച്വറേറ്റഡ് കൊഴുപ്പ് കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകില്ല.
സ്വാഭാവികമായും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞൾ. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മഞ്ഞളിലെ കുര്കുമിന് സഹായകമാണ്. പ്രത്യേകിച്ചും ട്രൈഗ്ലിസറൈഡുകളുടെ രൂപീകരണം തടയാന്‍ ഇതു സഹായിക്കും. ഇത് വയര്‍ ചാടുന്നത് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ്.
Post Your Comments