തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര അവണാകുഴി സ്വദേശി ലീല(65)യാണ് മരിച്ചത്.
Read Also : 15000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയതിനു പിന്നില്‍ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പെന്ന് സംശയം
സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജു പോക്സോ കേസ് പ്രതിയായി ജയിലായിരുന്നു. തുടർന്ന്, കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
കാഞ്ഞിരംകുളം പൊലീസാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments