MollywoodLatest NewsCinemaNewsIndiaEntertainment

ഞാൻ സുഖമായി ഇരിക്കുന്നു, ഭയപ്പെടാനൊന്നുമില്ല: അപകടത്തെ കുറിച്ച് ‘ദ കേരള സ്റ്റോറി’ നായിക അദാ ശർമ

മുംബൈ: ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിലെ നായിക അദാ ശർമയും സംവിധായകൻ സുദീപ്തോ സെന്നും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നു. കരിംനഗറിലെ യുവജനസംഗമന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മുംബൈയിൽ വെച്ചാണ് അപകടമുണ്ടായത്. എന്നാൽ, തനിക്ക് ഗുരുതര പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദാ ശർമ ട്വീറ്റ് ചെയ്തു.

ആരോഗ്യപ്രശ്നങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിയില്ലെന്നും പരിപാടിയിൽ പങ്കെടുക്കില്ലെന്നും സംവിധായകൻ അറിയിച്ചു. ഭയപ്പെടാനൊന്നുമില്ലെന്നും താൻ സുഖമായിരിക്കുന്നുവെന്നും നടി അദാ ശർമയും ട്വീറ്റ് ചെയ്‍തു.

‘വിദ്യാര്‍ത്ഥികളെ ലഹരിയുടെ കാരിയര്‍മാരായി ഉപയോഗിക്കുന്നു, സ്കൂളുകള്‍ക്ക് മുന്നില്‍ ലഹരി സംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നു’

‘ഞാൻ സുഖമായി ഇരിക്കുന്നു. ഞങ്ങളുടെ അപകട വാർത്ത പുറത്തുവന്നതോടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞ് നിരവധി സന്ദേശങ്ങൾ ലഭിച്ചു. ഞങ്ങൾ എല്ലാവരും സുഖമായി ഇരിക്കുന്നു. ഭയപ്പെടേണ്ടതായി ഒന്നുമില്ല. കാര്യമായ പ്രശ്‍നങ്ങൾ ഒന്നുംതന്നെയില്ല. പ്രേക്ഷകരുടെ ഉത്കണ്ഠകൾക്ക് നന്ദി’, അദാ ശർമ ട്വിറ്ററിൽ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button