മുംബൈ: വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായിരിക്കുകയാണ് ‘ദ കേരള സ്റ്റോറി’. ചിത്രത്തെ കുറിച്ച് നടൻ വിജയ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ കേസിന് ദൃക്‌സാക്ഷികളായ പലരില്‍ നിന്നും തനിക്ക് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് വിജയ് കൃഷ്ണ പറയുന്നു. ചിത്രത്തില്‍ ഐസ്‌ഐസ് ഭീകരനായി വേഷമിട്ട താരമാണ് വിജയ് കൃഷ്ണ.
‘സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ യഥാര്‍ത്ഥമാണ്. ഇത് സത്യമാണ്, ഞങ്ങള്‍ക്ക് സംഭവിച്ച കാര്യമാണ് എന്നൊക്കെ പറഞ്ഞ് കേരളത്തില്‍ നിന്നും പലരും ഞങ്ങള്‍ക്ക് മെസേജ് അയക്കുന്നുണ്ട്. അത് ഞാന്‍ വിശ്വസിക്കുന്നു. ഒന്നോ രണ്ടോ ആളുകള്‍ക്കാണ് ഇത് സംഭവിച്ചതെങ്കിലും ഈ കഥ സംസാരിക്കേണ്ടത് തന്നെയാണ്,’ വിജയ് കൃഷ്ണ വ്യക്തമാക്കി.
Leave a Comment