Latest NewsNewsTechnology

എല്ലാ കണ്ടന്റുകളും ഇനി സൗജന്യമല്ല! പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുമായി ജിയോസിനിമ എത്തി

ഒരു വർഷം വാലിഡിറ്റിയുള്ള ഒരൊറ്റ പ്ലാൻ മാത്രമാണ് ജിയോസിനിമ അവതരിപ്പിച്ചിട്ടുള്ളത്

ഉപഭോക്താക്കൾക്കിടയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ജനപ്രീതി നേടിയെടുത്ത വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് ജിയോസിനിമ. ഇത്തവണ ഉപഭോക്താക്കൾക്കായി പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ ഉള്ളടക്കങ്ങൾ പ്രീമിയം വരിക്കാർക്ക് ആസ്വദിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. 999 രൂപയാണ് വാർഷിക പ്ലാൻ നിരക്ക്. ഈ പ്ലാൻ സ്വന്തമാക്കുന്നവർക്ക് ഉയർന്ന ക്വാളിറ്റിയിലുള്ള വീഡിയോകളും ഓഡിയോകളും ലഭിക്കുന്നതാണ്. കൂടാതെ, ഒരേസമയം 4 ഡിവൈസുകളിൽ വരെ കണ്ടന്റുകൾ സ്ട്രീം ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിലവിൽ, ഒരു വർഷം വാലിഡിറ്റിയുള്ള ഒരൊറ്റ പ്ലാൻ മാത്രമാണ് ജിയോസിനിമ അവതരിപ്പിച്ചിട്ടുള്ളത്.

ഫിഫ വേൾഡ് കപ്പ്, ഐപിഎൽ 2023 എന്നിവ സൗജന്യമായി ആസ്വദിക്കാനുള്ള അവസരം ജിയോസിനിമ ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രീമിയം പ്ലാനുകളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. റിലയൻസിന്റെ വിയാകോമും വാർണർ ബ്രദേഴ്സ് ഡിസ്കവറിയും തമ്മിൽ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ എച്ച്ബിഒ, വാർണർ ബ്രദേഴ്സ് എന്നിവയുടെ ബാനറിൽ വരുന്ന ചിത്രങ്ങളും സീരീസുകളും ജിയോസിനിമയിൽ ലഭ്യമാകും. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തുടങ്ങിയ മുൻനിര സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളാണ് ജിയോസിനിമയുടെ പ്രധാന എതിരാളികൾ.

Also Read: സംസ്ഥാനത്ത് സ്വന്തം പറമ്പിലെ പൊന്തക്കാടുകളും പുല്ലും വെട്ടി വൃത്തിയാക്കാത്ത സ്ഥലമുടമകള്‍ക്കെതിരെ നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button