Latest NewsIndiaNews

രണ്ടിടത്ത് വ്യാജമദ്യ ദുരന്തം, പത്തു മരണം: മരിച്ചവരില്‍ 3 പേര്‍ സ്ത്രീകള്‍

ചെന്നൈ: തമിഴ്നാട്ടില്‍ രണ്ടിടത്തുണ്ടായ വ്യാജമദ്യ ദുരന്തങ്ങളില്‍ പത്തു പേര്‍ മരിച്ചു. തമിഴ്നാട്ടിലെ വിഴുപുരത്തും ചെങ്കല്‍പ്പേട്ട് ജില്ലയിലുമാണ് വ്യാജമദ്യ ദുരന്തം ഉണ്ടായത്. മൂന്ന് സ്ത്രീകള്‍ അടക്കമുള്ളവരാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. അന്ന് രണ്ടുപേരും ശനിയാഴ്ച ദമ്പതിമാരും മരിച്ചിരുന്നു. ആറുപേര്‍ ഞായറാഴ്ചയാണ് മരിച്ചത്.

Read Also: ഇന്ത്യയിലെ മയക്കുമരുന്ന് കടത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഗ്രൂപ്പ്, പാകിസ്ഥാന്‍കാരനായ ഹാജി അലി പുതിയ ദാവൂദ്

ആറുപേരും വിഷമദ്യം കഴിച്ചാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. എന്നാല്‍ ഇവരെല്ലാം തന്നെ അപകടനില തരണം ചെയ്തിട്ടുണ്ട്.

രണ്ടിടത്തായാണ് വ്യാജമദ്യ ദുരന്തം ഉണ്ടായത്. ഇവരണ്ടും തമ്മില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ഐ.ജി എന്‍ കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചെങ്കല്‍പ്പേട്ട്, വില്ലുപുരം ജില്ലകളിലാണ് വിഷമദ്യ ദുരന്തമുണ്ടായത്. ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. 33 പേര്‍ സുഖംപ്രാപിച്ചുവരുന്നു. പത്തു പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button