KeralaLatest NewsNews

തമിഴ്നാട്ടിൽ റേഷൻ കട ലക്ഷ്യമിട്ട് അരിക്കൊമ്പൻ എത്തി, മടങ്ങിയത് അരി എടുക്കാതെ

ആരോഗ്യം വീണ്ടെടുത്ത അരിക്കൊമ്പൻ പെരിയാർ വന്യജീവി മേഖലയിൽ നിന്നും കിലോമീറ്ററുകളാണ് സഞ്ചരിച്ചത്

ചിന്നക്കനാൽ മേഖലയിൽ നാശം വിതച്ച അരിക്കൊമ്പൻ തമിഴ്നാട്ടിലെ റേഷൻ കട ആക്രമിച്ചു. മണലാർ എസ്റ്റേറ്റ് സമീപമുള്ള റേഷൻ കട ലക്ഷ്യമാക്കി എത്തിയ അരിക്കൊമ്പൻ, കട തകർക്കാൻ ശ്രമിക്കുകയായിരുന്നു. റേഷൻ കടയുടെ ജനലുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. റേഷൻ കടയിൽ എത്തിയെങ്കിലും, അരിക്കൊമ്പൻ അരി എടുക്കാതെയാണ് വനത്തിലേക്ക് തിരികെ പോയത്.

ചിന്നക്കനാൽ മേഖലയിൽ നിന്നും അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് തുറന്നുവിടുകയായിരുന്നു. എന്നാൽ, ആരോഗ്യം വീണ്ടെടുത്ത അരിക്കൊമ്പൻ പെരിയാർ വന്യജീവി മേഖലയിൽ നിന്നും കിലോമീറ്ററുകളാണ് സഞ്ചരിച്ചത്. ഇനി പെരിയാറിലേക്ക് അരിക്കൊമ്പൻ മടങ്ങാനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ചിന്നക്കനാലിലെപ്പോലെ ഇവിടെ ആക്രമണങ്ങൾ നടത്തുന്നില്ല എന്നാണ് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ആനയുടെ സ്വഭാവത്തെക്കുറിച്ച് ഒരാഴ്ച കൂടി നിരീക്ഷണം നടത്തിയ ശേഷമായിരിക്കും അടുത്ത തീരുമാനം എടുക്കുക.

Also Read: അസ്മിയയുടെ ദുരൂഹ മരണം; എവിടെ മെഴുകുതിരികൾ? എവിടെ ഹാഷ് ടാഗുകൾ? ഓ മറന്നു പോയി! ബാലരാമപുരം കേരളത്തിലാണല്ലോ!-അഞ്‍ജു പാർവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button