Latest NewsNewsIndiaCrime

മദ്യലഹരിയില്‍ എയര്‍ ഹോസ്റ്റസിനെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു: യാത്രക്കാരന്‍ അറസ്റ്റില്‍

പഞ്ചാബ്: വിമാനത്തില്‍ എയര്‍ ഹോസ്റ്റസിന് നേരേ അതിക്രമം നടത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ രജീന്ദര്‍ സിങ്ങിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച, ദുബായില്‍ നിന്ന് അമൃത്സറിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം നടന്നത്. വിമാനം അമൃത്സര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തയുടന്‍ പ്രതിയെ പോലീസ് പിടികൂടി.

മദ്യലഹരിയിലാണ് രജീന്ദര്‍ സിങ് എയര്‍ ഹോസ്റ്റസിന് നേരേ അതിക്രമം കാണിച്ചത്. ദുബായില്‍ നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ രജീന്ദര്‍ സിങ് മദ്യപിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് മറ്റുയാത്രക്കാരെ ശല്യപ്പെടുത്തി. ഇതിന് പിന്നാലെ, എയര്‍ ഹോസ്റ്റസായ യുവതിയുമായി തര്‍ക്കമുണ്ടാക്കി. എയര്‍ ഹോസ്റ്റസിനോട് തട്ടിക്കയറിയ പ്രതി യുവതിയെ കടന്നുപിടിച്ചതായും അപമാനിച്ചതായുമാണ് റിപ്പോര്‍ട്ട്.

42 ലക്ഷം രൂപ നിക്ഷേപിച്ചാൽ 62 ലക്ഷം രൂപ ലാഭം! ജോലി യൂട്യൂബ് വീഡിയോ ലൈക് ചെയ്യൽ, ഐടി ഉദ്യോഗസ്ഥന് നഷ്ടമായത് ലക്ഷങ്ങൾ

അതിക്രമത്തിനിരയായ എയര്‍ ഹോസ്റ്റസ് ഉടന്‍തന്നെ വിവരം സഹപ്രവര്‍ത്തകരെ അറിയിച്ചു. ക്രൂ അംഗങ്ങള്‍ അമൃത്സര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം കൈമാറി. വിമാനക്കമ്പനിയുടെ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജര്‍ പോലീസിൽ പരാതി നൽകിയതിനെ തുടര്‍ന്ന്, വിമാനം അമൃത്സര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button