KozhikodeLatest NewsKeralaNattuvarthaNews

ബസ് സ്റ്റാന്‍ഡിലെ പരിചയം മുതലെടുത്ത് 16-കാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു : പ്രതികൾ പിടിയിൽ

നല്ലളം ചാലാട്ടി ടി.പി. ഷാമില്‍ (21), ചാലിയം കടുക്ക ബസാര്‍ അരയന്‍ വളപ്പില്‍ എ.വി. മുഹമ്മദ് ഫിറാദ് (22), ചാലിയം കൈതവളപ്പില്‍ കെ.വി. മുഹമ്മദ് സഹദ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

ഫറോക്ക്: പതിനാറുകാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. നല്ലളം ചാലാട്ടി ടി.പി. ഷാമില്‍ (21), ചാലിയം കടുക്ക ബസാര്‍ അരയന്‍ വളപ്പില്‍ എ.വി. മുഹമ്മദ് ഫിറാദ് (22), ചാലിയം കൈതവളപ്പില്‍ കെ.വി. മുഹമ്മദ് സഹദ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പതിനാറുകാരിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ നല്ലളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, പെണ്‍കുട്ടിയെ പൊലീസ് കോഴിക്കോട്ടു നിന്നു കണ്ടെത്തി. ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയ കുട്ടി കൗണ്‍സലിങ്ങിനിടെയാണ് പീഡനവിവരം പറഞ്ഞത്.

Read Also : ‘എന്നെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണ്’: ഒന്നര മണിക്കൂർ കൊണ്ട് ബന്ധുക്കൾ എത്തിയപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു

മാസങ്ങള്‍ക്കുമുമ്പാണ് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് മുഹമ്മദ് സഹദുമായി പെണ്‍കുട്ടി സൗഹൃദത്തിലായത്. പിന്നീട് ഈ സൗഹൃദം മുതലെടുത്ത് സഹദും മുഹമ്മദ് ഫിറാദും ഷാമിലും പെണ്‍കുട്ടിയെ ഫറോക്ക് റെയില്‍വേ സ്റ്റേഷന്റെ ആളൊഴിഞ്ഞ ഗോഡൗണിലും പരിസരപ്രദേശത്തും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

നല്ലളം എസ്.ഐ. പി. മുരളി, എ.എസ്.ഐ. വി. അരുണ്‍, സി.പി.ഒ. കെ. രഞ്ജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷിച്ചത്. സംഭവത്തില്‍ ലഹരിസംഘങ്ങള്‍ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button