‘ജോസഫ് മാഷിന്റെ കയ്യല്ല, തലയാണ് വെട്ടേണ്ടിയിരുന്നത്’ എന്ന് മദനി പറഞ്ഞു എന്ന് വ്യാജ പോസ്റ്റ് ഇട്ട സംഭവത്തിൽ സോഷ്യൽ ആക്ടിവിസ്റ്റ് ജസ്‌ല മാടശേരിയ്ക്കെതിരെ കേസ് കൊടുത്തതായി അഡ്വ ശ്രീജിത്ത് പെരുമന.
READ ALSO: കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്നു വീണു: മലയാളി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
കുറിപ്പ്
ഒരു പ്രധാന #Update
‘ജോസഫ് മാഷിന്റെ കയ്യല്ല, തലയാണ് വെട്ടേണ്ടിയിരുന്നത്’ എന്ന് മദനി പറഞ്ഞു എന്ന് വ്യാജ പോസ്റ്റ് ഇട്ട സംഭവത്തിൽ സൈബർ രേഖകൾ ലഭ്യമായി, മൊഴി കൊടുക്കാൻ അധികൃതരുടെ നോട്ടീസ് ലഭിച്ചു.
മദനിക്കെതിരെയുള്ള വ്യാജ പ്രചരണം നിയമ നടപടി സ്വീകരിക്കും എന്ന് അന്ന് തന്നെ വ്യാജ പ്രചരണം നടത്തിയ ആളോട് അറിയിച്ചിരുന്നു.
‘ജോസഫ് മാഷിന്റെ കയ്യല്ല, തലയാണ് വെട്ടേണ്ടിയിരുന്നത് ‘ എന്ന് മദനി പറഞ്ഞു എന്ന് വ്യാജ പോസ്റ്റ് ഇടുകയും, പിന്നീടത് ‘അങ്ങനെ അർത്ഥം വരുന്നthe mean of speech ‘ (ഇതേത് ഇംഗ്ലീഷ് ആണെന്ന് ഏത് ഡിക്ഷണറി നോക്കീട്ടും മനസിലായില്ല എന്നത് മറ്റൊരു സത്യം ) എന്ന് എഡിറ്റ് ചെയ്യുകയും ചെയ്ത നവ ലിബറൽ സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റിനെതിരെനൽകിയ പരാതിയിളാണ് ക്രിമിനൽ നടപടി ആരംഭിച്ചത്.
കേസിൽ മൊഴി കൊടുക്കുന്നത് മദനി സാഹിബുമായും, അദ്ദേഹത്തിന്റെ ബന്ധുക്കളുമായും പാർട്ടിയുമായും ഇന്നു തന്നെ ആലോചിച്ച ശേഷം ആയിരിക്കും.
ഇതിലും മനസിലാക്കാതെ, മദനിയെ തീവ്ര വാദിയാക്കിയ ലിബറൽ മാടശേരിമാർക്കെതിരെ നൽകിയ കേസാണ് On ആയിട്ടുള്ളത്.
നാളിതുവരെ കലാപാഹ്വനം നൽകുന്ന, IPC യിലെ മത്സപർദ്ധ വളർത്തുന്ന 153 യും 153 A യും വകുപ്പുകൾ പ്രകാരം 154 കേസുകൾ കേരളമുൾപ്പെടെയുള്ള പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് അതിൽ ഒരു കേസിലെങ്കിലും അദ്ദേഹത്തെ ശിക്ഷിച്ചത് ആർക്കെങ്കിലും തെളിയിക്കാൻ സാധിക്കുമോ?
പോട്ടെ ഒരു പെറ്റി കേസിലെങ്കിലും അദ്ദേഹത്തെ ശിക്ഷിക്കാൻ സാധിച്ചിട്ടുണ്ടോ?
അതെന്താ മാടശ്ശേരിമാർ കേട്ട തിവ്രവാദ കലാപ പ്രസംഗങ്ങൾ ജഡ്ജിമാർ കേട്ടപ്പോൾ ആവിയായി പോകുന്നത് ❓️
#വാൽ :-
മ്മക്ക് ജുദ്ധം വരുമ്പോഴും, ക്രിക്കറ്റ് കളി കാണുമ്പോഴും മാത്രമല്ലല്ലോ രാജ്യ സ്നേഹവും, മനുഷ്യ സ്നേഹവും?
അഡ്വ ശ്രീജിത്ത് പെരുമന
Post Your Comments